ജയ്‌പൂർ: രാജസ്ഥാനിൽ 116 തടവുകാർക്കും ജയിൽ സൂപ്രണ്ടിനും കൊവിഡ് സ്ഥിരീകരിച്ചു. പരിഭ്രാന്തി ഇളവാക്കുന്ന അവസ്ഥ ജയിലിൽ ഉണ്ടായെന്നും വൈറസ് ബാധ തടയുന്നതിനായി ജയിലിൽ മുൻകരുതലുകൾ സ്വീകരിച്ചെന്നും ജയിൽ ഡിഐജി വികാസ് കുമാർ പറഞ്ഞു. 280ഓളം തടവുകാരാണ് ജയ്‌പൂർ ജില്ലാ ജയിലിൽ ഉള്ളതെന്നും ജയിൽ സൂപ്രണ്ടിനും ഒമ്പത് ജയിൽ തടവുകാർക്കുമാണ് ആദ്യം രോഗം സ്ഥിരീകരിച്ചതെന്നും വികാസ് കുമാർ പറഞ്ഞു.
തുടർന്ന് ഇവരെ ഐസൊലേറ്റ് ചെയ്‌തിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഇനിയും കൊവിഡ് പരിശോധനാ ഫലങ്ങൾ വരാനുണ്ടെന്നും 55 വയസിന് മുകളിലുള്ളവരിൽ രോഗം സ്ഥിരീകരിച്ചവരെ ആശുപത്രിയിലേക്ക് മാറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.