ന്യൂഡല്‍ഹി: ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ഒക്‌ടോബര്‍ 31വരെ സുരക്ഷാ സേനാ പിടികൂടിയത് 1,154 അനധികൃത കുടിയേറ്റക്കാരെയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. രാജ്യസഭയില്‍ നല്‍കിയ മറുപടിയിലാണ് ആഭ്യന്തര മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. പാകിസ്ഥാന്‍, അഫ്‌ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുമുള്ള മുസ്ലീം ഇതര അഭയാര്‍ഥികൾക്ക് പൗരത്വം അനുവദിക്കുന്ന പൗരത്വഭേദഗതി ബില്ലിന് മന്ത്രിസഭാ യോഗം ബുധനാഴ്‌ച അംഗീകാരം നല്‍കിയിരുന്നു. വിവാദ ബിൽ അടുത്തയാഴ്‌ച പാർലമെന്‍റിൽ അവതരിപ്പിക്കും.
ചൊവ്വാഴ്‌ച അസം ഭവനില്‍ സംഘടിപ്പിച്ച യോഗത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും പൊതുപ്രവര്‍ത്തകരുമായും പൗരത്വഭേദഗതി ബില്ലുമായി ബന്ധപ്പെട്ട ചര്‍ച്ച നടത്തിയിരുന്നു.