ന്യൂഡൽഹി: റിപ്പബ്ലിക്ക് ദിന പ്രക്ഷോഭത്തെതുടർന്ന് ഡൽഹിയിലെ വിവിധ ജയിലുകളിൽ പാർപ്പിച്ചിരിക്കുന്ന കർഷകരുടെ വിവരങ്ങൾ അടങ്ങിയ പട്ടിക തനിക്ക് ലഭിച്ചതായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. കഴിഞ്ഞ ദിവസം ഒരു കൂട്ടം കർഷകർ തന്നെ കാണാൻ എത്തിയെന്നും കാണാതായ കർഷകരെ കണ്ടെത്താൻ സഹായിക്കണമെന്ന് അഭ്യർഥിച്ചെന്നും അദ്ദേഹം കൂട്ടിചേർത്തു.
ഡൽഹി സർക്കാരും കാണാതായ 115 കർഷകരുടെ പേരടങ്ങുന്ന ഒരു പട്ടിക പുറത്തിറക്കിയിട്ടുണ്ട്. സംഭവത്തില്‍ ആവശ്യമെങ്കിൽ ലഫ്റ്റനന്‍റ് ഗവർണർ അനിൽ ബൈജലിനെയും കേന്ദ്രത്തെയും സന്ദർശിച്ച് ഈ കർഷകരെ അവരുടെ കുടുംബങ്ങളുമായി വീണ്ടും ഒന്നിപ്പിക്കുമെന്ന് കെജ്‌രിവാൾ കർഷകർക്ക് ഉറപ്പ് നൽകി.