ഇൻഡോർ: യുഎഇയില്‍ അകപ്പെട്ട 114 ഇന്ത്യക്കാരെ തിരികെ എത്തിച്ചു. കൊവിഡും ലോക്ക്‌ഡൗണും കാരണം യുഎഇയില്‍ കുടുങ്ങിയവരെയാണ് ഇന്ത്യയിലെത്തിച്ചത്. ഇവരില്‍ 64 പേർ ഇൻഡോറിലേക്കും ബാക്കി 50 പേർ മുംബൈയിലേക്കും പോയി. ഇന്നലെ രാത്രി 8.12ഓടെയാണ് വിമാനം ദേവി അഹില്യാഭായ് ഹോല്‍ക്കർ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയതെന്ന് വിമാനത്താവളം ഡയറക്ടർ ആര്യായമ്മ സന്യാൾ അറിയിച്ചു. ഇൻഡോറില്‍ ഇറങ്ങിയ 64 യാത്രക്കാരില്‍ ആർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്ന് നോഡല്‍ ഓഫീസർ അമിത് മാലാക്കർ പറഞ്ഞു. ഇവരില്‍ 12 പേർ ഇൻഡോർ സ്വദേശികളാണ്.
കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി എത്തിയ യാത്രക്കാർ 14 ദിവസം വീടുകളിലും ബാക്കിയുള്ളവർ ഏഴ് ദിവസം കൊവിഡ് കെയർ സെന്‍ററിലും അത് കഴിഞ്ഞ് വീടുകളിലും ക്വാന്‍റൈനില്‍ കഴിയണമെന്ന് അദ്ദേഹം പറഞ്ഞു.