മുംബൈ: മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 114 പൊലീസുകാര്‍ക്ക് കൊവിസ് സ്ഥിരീകരിച്ചു. വെള്ളിയാഴ്‌ച കൊവിഡ് ബാധിച്ച് ഒരു ഉദ്യോഗസ്ഥന്‍ മരിക്കുകയും ചെയ്‌തു. ഇതുവരെ 2,325 പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 26 പേര്‍ മരിച്ചു.
രാജ്യത്ത് ഏറ്റവുമധികം കൊവിഡ് ബാധിതരുള്ള സംസ്ഥാനം കൂടിയാണ് മഹാരാഷ്ട്ര. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ ഔദ്യോഗിക കണക്കനുസരിച്ച് ഇതുവരെ സംസ്ഥാനത്ത് 33,133 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.