ഡെറാഡൂൺ: ലോക്ക് ഡൗൺ ലംഘിച്ചതിനെ തുടർന്ന് ഉത്തരാഖണ്ഡില്‍ 11,250 പേര്‍ അറസ്റ്റിലായി. ബുധനാഴ്‌ച മാത്രം 59 കേസുകൾ രജിസ്റ്റര്‍ ചെയ്യുകയും 455 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്‌തു. ഇതോടെ ആകെ 2,328 കേസുകളാണ് ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചതിന് രജിസ്റ്റര്‍ ചെയ്‌തതെന്ന് പൊലീസ് അറിയിച്ചു. 5,593 വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തു. 1.37 കോടി രൂപ പിഴ ഇനത്തില്‍ ഈടാക്കുകയും ചെയ്‌തു. കൊവിഡ് 19ന്‍റെ വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് 24ന് 21 ദിവസത്തെ രാജ്യവ്യാപക ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്നു. ഇത് പിന്നീട് മെയ് മൂന്ന് വരെ നീട്ടി.
ലോക്ക് ഡൗൺ ലംഘനം; ഉത്തരാഖണ്ഡില്‍ 11,250 പേര്‍ അറസ്റ്റില്‍ - COVID-19
ബുധനാഴ്‌ച 59 കേസുകൾ രജിസ്റ്റര്‍ ചെയ്യുകയും 455 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്‌തു.