ന്യൂഡൽഹി: ഡൽഹിയിലെ ആസാദ്‌പൂർ മാർക്കറ്റുമായി ബന്ധപ്പെട്ട 11 വ്യാപാരികൾക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതായി ജില്ലാ മജിസ്‌ട്രേറ്റ് (നോർത്ത്) ദീപക് ഷിൻഡെ. വ്യാപാരികൾ മാർക്കറ്റുമായി നേരിട്ട് ബന്ധപ്പെട്ടിട്ടില്ലെന്നും വ്യാപാരികളുമായി ബന്ധമുള്ളവരെ കണ്ടെത്താൻ ശ്രമം തുടങ്ങിയതായും അദ്ദേഹം പറഞ്ഞു.
അതേസമയം, മാർക്കറ്റ് അണുവിമുക്തമാക്കുകയാണെന്നും മറ്റ് പ്രതിരോധ നടപടികൾ സ്വീകരിച്ചുവരികയാണെന്നും ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ പറഞ്ഞു.
സമീപത്ത് കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത എല്ലാ കടകളും അടച്ച് പൂട്ടിയതായും എല്ലാ പ്രതിരോധ നടപടികളും സ്വീകരിച്ചതായും മന്ത്രി പറഞ്ഞു. അവശ്യ സേവനങ്ങളെ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയതിനാൽ ലോക്ക് ഡൗണിലും ആസാദ്‌പൂർ മാർക്കറ്റ് പ്രവർത്തനം തുടർന്നിരുന്നു.