ETV Bharat / bharat

കശ്മീരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 11വിദ്യാര്‍ഥികള്‍ മരിച്ചു - ഏഴുപേര്‍ക്ക് ഗുരുതര പരിക്കേറ്റു

പുഞ്ചിലെ കമ്പ്യൂട്ടര്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികളുമായി വിനോദയാത്രക്കു പുറപ്പെട്ട വിദ്യാര്‍ഥികളാണ് അപകടത്തില്‍ പെട്ടത്

കശ്മീരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 11വിദ്യാര്‍ത്ഥികള്‍ മരിച്ചു
author img

By

Published : Jun 28, 2019, 11:32 AM IST

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ വിനോദയാത്രക്ക് പുറപ്പെട്ട സംഘത്തിന്‍റെ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഒമ്പത് പെണ്‍കുട്ടികളടക്കം 11 വിദ്യാര്‍ഥികള്‍ മരിച്ചു. ഏഴുപേര്‍ക്ക് ഗുരുതര പരിക്കേറ്റു. പരിക്കേറ്റവരെ ഷോപ്പിയാനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുഞ്ചിലെ കമ്പ്യൂട്ടര്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികളുമായി വിനോദയാത്രക്കു പുറപ്പെട്ട ബസ് പീര്‍ കി ഗലിക്കടുത്തുള്ള മലയിടുക്കിലേക്ക് വീഴുകയായിരുന്നു. മരിച്ചവരുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് അറിയിച്ചു. പരുക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ നല്‍കാനും അദ്ദേഹം അറിയിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സംഭവത്തില്‍ അനുശോചനം അറിയിച്ചു.

Intro:Body:

https://www.aljazeera.com/news/2019/06/11-students-die-bus-falls-gorge-kashmir-190627122028767.html

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.