കൊൽക്കത്ത: കൊൽക്കത്തയിൽ 11 പൊലീസ് ഉദ്യോഗസ്ഥർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. പൊലീസ് സേനയിലെ 217 ഉദ്യോഗസ്ഥർക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചത്. കോംബാറ്റ് ഫോഴ്‌സ്, പൊലീസ് ട്രെയിനിംഗ് സ്‌കൂൾ (പിടിഎസ്), വിവിധ പൊലീസ് സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ നിന്നുള്ള 11 ഉദ്യോഗസ്ഥർക്കാണ് പുതിയതായി രോഗ ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. കൊവിഡ് ബാധിച്ച ഉദ്യോഗസ്ഥരിൽ പലരും രോഗം ഭേദമായി തിരികെ ജോലിയിൽ പ്രവേശിച്ചതായി മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു. കൊൽക്കത്തിയിലെ ഗാർഫ പൊലീസ് സ്റ്റേഷനിലെ 17 ഉദ്യോഗസ്ഥർക്ക് നേരത്തേ കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു.
കൊൽക്കത്തയിൽ 11 പൊലീസ് ഉദ്യോഗസ്ഥർക്ക് കൂടി കൊവിഡ് 19 - 11 Kolkata Police personnel test positive
217 പൊലീസ് ഉദ്യോഗസ്ഥർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്