അമരാവതി: ആന്ധ്രാപ്രദേശിൽ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 10,548 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് കൊവിഡ് കേസുകളുടെ എണ്ണം 4,14,164 ആയി. 82 കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മൊത്തം മരണസംഖ്യ 3,796 ആണ്.
ആന്ധ്രയിൽ നിലവിൽ 97,681 സജീവ കൊവിഡ് കേസുകൾ ഉണ്ട്. സംസ്ഥാനത്ത് ഇതുവരെ 36.03 ലക്ഷം പേർക്ക് കൊവിഡ് പരിശോധനകൾ നടത്തി.