മഹാരാഷ്ട്ര: മുംബൈയില്‍ ചൊവ്വാഴ്ച 1015 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. 58 പേര്‍ മരിച്ചു. മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനാണ് കണക്ക് പുറത്ത് വിട്ടത്. ഇതോടെ നഗരത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം 50,878 കടന്നു. 26,178 ആക്ടീവ് കേസുകളാണ് നിലവില്‍ നഗരത്തിലുള്ളത്.
1,758 പേര്‍ നഗരത്തില്‍ മാത്രം മരിച്ചു. 22,942 പേര്‍ ആശുപത്രി വിട്ടതായും കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ കെവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയില്‍ ചൊവ്വാഴ്ചത്തെ കണക്കനുസരിച്ച് രോഗ ബാധിതരുടെ സംഖ്യ 90,000 കടന്നു. 2,259 കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. 120 പേര്‍ മരിച്ചു. അതിനിടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 2.66 ലക്ഷം കടന്നു.