ന്യൂഡൽഹി: കുടുങ്ങി കിടക്കുന്ന അതിഥി തൊഴിലാളികളെ മടക്കി എത്തിക്കാൻ ഒരാഴ്ച്ചക്കുള്ളിൽ ദിവസേന 100 ൽ അധികം ട്രെയിനുകൾ സർവീസ് നടത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ശ്രമിക് ട്രെയിനുകളുടെ സുഗമമായ പ്രവർത്തനത്തിനായി ആഭ്യന്തര മന്ത്രാലയവും റെയിൽവേ മന്ത്രാലയവും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയെ തുടർന്നാണ് തീരുമാനം. വീഡിയോ കോൺഫറൻസിലൂടെയാണ് യോഗം നടന്നത്. യോഗത്തിൽ നോഡൽ ഓഫീസർമാരും പങ്കെടുത്തു. യോഗത്തിൽ നിരവധി വിഷയങ്ങൾ ചർച്ച ചെയ്യുകയും പരിഹരിക്കുകയും ചെയ്തതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. 450 ൽ അധികം ശ്രമിക് ട്രെയിനുകൾ ഇതിനോടകം സർവീസ് നടത്തിയതായി റെയിൽവേ യോഗത്തിൽ അറിയിച്ചു.
100 ൽ അധികം ശ്രമിക് ട്രെയിനുകൾ സർവീസ് നടത്തും - കേന്ദ്ര ആഭ്യന്തര മന്ത്രാലയം
കേന്ദ്ര ആഭ്യന്തര മന്ത്രാലയവും റെയിൽവേ മന്ത്രാലയവും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.