അമരാവതി: തെലുങ്കുദേശം പാർട്ടിയുടെ പത്ത് എംഎൽഎമാരെ ആന്ധ്രപ്രദേശ് നിയമസഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. സംഭവത്തിൽ പ്രതിഷേധിച്ച് എൻ ചന്ദ്രബാബു നായിഡു ഉൾപ്പെടെ ബാക്കിയുള്ള ടിഡിപി അംഗങ്ങൾ സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
എൻആർജിപിയുടെ കീഴിലുള്ള തൊഴിലാളികൾക്ക് വേതനം നൽകാൻ വൈകുന്നതിനെതിരെ സഭയിൽ പ്രതിഷേധം ഉയർത്തിയതിനെതിരെയാണ് നടപടി. സഭയുടെ നടുത്തളത്തിലിറങ്ങിയാണ് എംഎൽഎമാർ പ്രതിഷേധിച്ചത്. സ്‌പീക്കർ തമ്മിനേനി സീതാറാമാണ് എംഎൽമാരെ സസ്‌പെൻഡ് ചെയ്‌തതായി അറിയിച്ചത്.