ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ജഫര്‍ബാദില്‍ പതിനേഴുകാരനെ രണ്ട് പേര്‍ ചേര്‍ന്ന് വെടിവെച്ചു കൊന്നു. വെടിവെപ്പില്‍ ഒരാള്‍ക്ക് പരിക്കേറ്റു. പരസ്‌പര വിദ്വേഷമാണ് കൊലപാതകത്തിന് കാരണമെന്ന് കരുതുന്നു. ബ്രഹ്‌മപുരി സ്വദേശിയായ റാഷിദ് മിര്‍സയാണ് വെടിയേറ്റു മരിച്ചത്. റാഷിദിനെ വെടിവെച്ച ശേഷം രക്ഷപ്പെട്ട പ്രതികള്‍ സമീപവാസിയായ മറ്റൊരാളെയും വെടിവെക്കുകയായിരുന്നു. ഇയാള്‍ക്ക് തോളിനാണ് പരിക്കേറ്റതെന്ന് പൊലീസ് പറഞ്ഞു. പ്രതികളിെലാരാളായ ഭാരതിനെ അറസ്റ്റ് ചെയ്‌തിട്ടുണ്ട്. വെടിയേറ്റ രണ്ട് പേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും തലക്ക് വെടിയേറ്റ റാഷിദ് മരിച്ചിരുന്നു. രണ്ടാമത്തേയാള്‍ ചികില്‍സയിലാണ്. ഇയാളുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ഡോക്‌ടര്‍മാര്‍ അറിയിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഡല്‍ഹിയില്‍ പതിനേഴുകാരനെ വെടിവെച്ചു കൊന്നു; ഒരാള്‍ക്ക് പരിക്കേറ്റു - delhi crime news
ഡല്‍ഹിയിലെ ജഫര്‍ബാദില്‍ രണ്ട് പേര്‍ നടത്തിയ വെടിവെപ്പിലാണ് പതിനേഴുകാരന്‍ മരിച്ചത്. കേസില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്‌തു