ബെംഗളൂരു: കര്‍ണാടകയിലെ റായ്‌ചൂര്‍ ലബോറട്ടറി കമ്പനിയിലുണ്ടായ വാതക ചോര്‍ച്ചയില്‍ ഒരാള്‍ മരിച്ചു. മൂന്ന് ജീവനക്കാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ചൊവ്വാഴ്‌ച രാത്രിയാണ് കമ്പനിയുടെ അശ്രദ്ധമൂലം സൈക്ലോപാരഫെനിലിന്‍ (സിപിപി) കെമിക്കല്‍ ചോര്‍ന്നത്. തെലങ്കാനയിലെ ലിങ്കമപ്പള്ളി സ്വദേശിയായ ലക്ഷ്‌മണാണ്(28) മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇന്ദാപൂര്‍ സ്വദേശി അരവിന്ദ്(24) ചികില്‍സയിലാണ്. പരിക്കേറ്റ ദേവസുഗുരു സ്വദേശി അനില്‍(25), ചിക്കസുഗുരു സ്വദേശി മറൂഫ് (22) എന്നിവര്‍ ആശുപത്രിയില്‍ സുഖം പ്രാപിച്ചുവരുന്നു. സിപിപി കെമിക്കല്‍ ലോഡ് ചെയ്യുന്നതിനിടെയാണ് ചോര്‍ച്ചയുണ്ടായതെന്ന് പറയപ്പെടുന്നു. റായ്‌ചൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന സംഭവമായിട്ട് കൂടി പൊലീസ് ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടില്ല.
റായ്‌ചൂര്‍ ലബോറട്ടറി കമ്പനിയില്‍ വാതക ചോര്‍ച്ച; ഒരാള്‍ മരിച്ചു - Chemical leak
മൂന്ന് ജീവനക്കാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.