ETV Bharat / bharat

രാജ്യത്ത് ആദ്യം: ഭാരത് ബയോടെക്കിന്‍റെ കൊവിഡ് നേസല്‍ വാക്സിന് അനുമതി - ന്യൂഡല്‍ഹി

കൊവിഡ് പ്രതിരോധ മാര്‍ഗത്തിന് പുതിയ ചുവട് വയ്പ്പാണിതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ മൻസുഖ് മാണ്ഡവ്യ

Bharat Biotech  കേന്ദ്ര ആരോഗ്യമന്ത്രി ഡോ മൻസുഖ് മാണ്ഡവ്യ  രാജ്യത്ത് ഇന്‍ട്രാനാസല്‍ കൊവിഡ് വാക്‌സിന് അനുമതി  ഇന്‍ട്രാനാസല്‍ കൊവിഡ് വാക്സിന്  intranasal Covid vaccine gets emergency approval  ന്യൂഡല്‍ഹി
രാജ്യത്ത് ഇന്‍ട്രാനാസല്‍ കൊവിഡ് വാക്‌സിന് അനുമതി
author img

By

Published : Sep 6, 2022, 3:41 PM IST

ന്യൂഡല്‍ഹി: ഭാരത് ബയോടെക്കിന്‍റെ ഇൻട്രാനാസൽ കൊവിഡ് വാക്‌സിന് (കുത്തിവയ്ക്കൽ ഒഴിവാക്കി മൂക്കിലൂടെ നല്‍കുന്നത് - നേസല്‍ വാക്സിൻ) ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ അടിയന്തര ഉപയോഗ അനുമതി ലഭിച്ചതായി അധികൃതര്‍ അറിയിച്ചു. കൊവിഡിനെ പ്രതിരോധിക്കാനായി 18 വയസിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ ഉപയോഗപ്രദമാവുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ മൻസുഖ് മാണ്ഡവ്യ ട്വീറ്റ് ചെയ്തു. ഈ നടപടി കൊവിഡിനെതിരെയുള്ള കൂട്ടായ പരിശ്രമത്തെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയുടെ ശാസ്ത്രവും മാനവവിഭവ ശേഷിയും ഉപയോഗിച്ച് കൊവിഡ് വൈറസിനെ ഇല്ലാതാക്കുമെന്നും മന്ത്രി പറഞ്ഞു. രാജ്യത്ത് ആദ്യമായാണ് കൊവിഡ് പ്രതിരോധത്തിനായുള്ള നേസല്‍ വാക്സിന് അനുമതി ലഭിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.