ഹൈദരാബാദ് : മഹാരാഷ്ട്രയിലെ കമ്മ്യൂണിറ്റി പുനരധിവാസ കേന്ദ്രമായ ആനന്ദ്വാനിലേക്ക് 4,000 ഡോസ് കൊവാക്‌സിൻ സംഭാവന ചെയ്‌ത് ഭാരത് ബയോടെക് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. കൃഷ്ണ എല്ല.
കുഷ്‌ഠ രോഗികൾക്കും മറ്റ് ശാരീരിക വൈകല്യമുള്ളവർക്കും വേണ്ടി 1949 ൽ പ്രശസ്‌ത സാമൂഹിക പ്രവർത്തകനും റാമോൺ മാഗ്‌സസെ അവാർഡ് ജേതാവുമായ ബാബ ആംതെയാണ് ചന്ദ്രപൂർ ജില്ലയിൽ ആനന്ദ്വാൻ സ്ഥാപിച്ചത്.
ALSO READ: കൊവിഡ് മൂന്നാം തരംഗം 3 മാസത്തിനകം ; മുന്നറിയിപ്പുമായി എയിംസ് മേധാവി
ബാബ ആംതെ മഹാരോഗി സേവാ സമിതി സ്ഥാപിച്ച ആനന്ദ് നികേതൻ അഗ്രികൾച്ചറൽ കോളജിലെ പൂർവ വിദ്യാർഥിയാണ് ഡോ. കൃഷ്ണ എല്ല.
ആനന്ദ്വാനിലേക്ക് കൃഷ്ണ എല്ല ഇതിനകം തന്നെ 2000 ഡോസ് വാക്‌സിൻ അയച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ബാബ ആംതെയുടെ ചെറുമകൻ കസ്‌തുര്‍ ബ ആംതെ ഡോ. എല്ലയ്‌ക്ക് നന്ദി അറിയിച്ചു.