ETV Bharat / bharat

ഭാരത് ബയോടെക്‌ മൂന്നാം ഘട്ട പരീക്ഷണ റിപ്പോർട്ട് സമർപ്പിച്ചു - ഭാരത് ബയോടെക്

നിലവിൽ ഇന്ത്യയിൽ ഉപയോഗിക്കുന്ന മൂന്ന് വാക്സിനുകളിൽ ഒന്നാണ് ഭാരത് ബയോടെക്കിന്‍റെ കൊവാക്സിൻ.

Bharat Biotech  DCGI  Covaxin  കൊവാക്‌സിൻ  ഭാരത് ബയോടെക്  കൊവിഡ് മരുന്ന്
ഭാരത് ബയോടെക്‌
author img

By

Published : Jun 22, 2021, 4:32 AM IST

ന്യൂഡൽഹി: ഹൈദരാബാദ് ആസ്ഥാനമായുള്ള കൊവിഡ് വാക്സിൻ നിർമാണ കമ്പനിയായ ഭാരത് ബയോടെക് കൊവാക്സിന്‍റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളിൽ നിന്നുള്ള വിവരങ്ങൾ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയ്ക്ക് (ഡിസിജിഐ) സമർപ്പിച്ചതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

നിലവിൽ ഇന്ത്യയിൽ ഉപയോഗിക്കുന്ന മൂന്ന് വാക്സിനുകളിൽ ഒന്നാണ് ഭാരത് ബയോടെക്കിന്‍റെ കൊവാക്സിൻ. വാക്‌സിന്‍റെ ഫലപ്രാപ്‌തി നിർണയിക്കുന്നതില്‍ നിര്‍ണായകമായ മൂന്നാം ഘട്ട പരീക്ഷണത്തിന്‍റെ റിപ്പോർട്ട് സംബന്ധിച്ച് നേരത്തെയും ചോദ്യങ്ങള്‍ ഉയർന്നിരുന്നു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചുമായി (ഐസിഎംആർ) സഹകരിച്ചാണ് കമ്പനി വാക്സിൻ വികസിപ്പിച്ചെടുത്തത്.

also read: ഭാരത് ബയോടെക്ക് കൊവാക്‌സിൻ: കുട്ടികളിലെ വാക്‌സിൻ പരീക്ഷണം ആരംഭിച്ചു

ഏതാനും ദിവസങ്ങൾക്ക് മുമ്പ് കേന്ദ്ര ആരോഗ്യ മന്ത്രാലയം നടത്തിയ പത്രസമ്മേളനത്തിൽ നിതി ആയോഗും അംഗവും രാജ്യത്തെ കൊവിഡ് ടാസ്‌ക് ഫോഴ്‌സ് മേധാവിയുമായ ഡോ. വി.കെ പോൾ ഈ വിഷയത്തില്‍ പ്രതികരിച്ചിരുന്നു. എട്ട് ദിവസത്തിനുള്ളില്‍ ഭാരത് ബയോടെക് മരുന്നിന്‍റെ മൂന്നാം ഘട്ട പരീക്ഷണ റിപ്പോര്‍ട്ട് നല്‍കുമെന്ന് അറിയിച്ചിട്ടുണ്ടെന്നായിരുന്നു വി. കെ പോള്‍ പറഞ്ഞിരുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.