ഹൈദരാബാദ്: കൊവാക്‌സിൻ മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയലിൽ 77.8 ശതമാനം ഫലപ്രദമെന്ന് ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക്ക്. SARS-CoV-2, B.1.617.2 ഡെൽറ്റ വകഭേദങ്ങൾക്കെതിരെ കൊവാക്സിൻ 65.2 ശതമാനം ഫലപ്രദമാണെന്നും കമ്പനി വ്യക്തമാക്കി.
-
COVAXIN® Proven SAFE in India's Largest Efficacy Trial. Final Phase-3 Pre-Print Data Published on https://t.co/JJh9n3aB6V pic.twitter.com/AhnEg56vFN
— BharatBiotech (@BharatBiotech) July 2, 2021 " class="align-text-top noRightClick twitterSection" data="
">COVAXIN® Proven SAFE in India's Largest Efficacy Trial. Final Phase-3 Pre-Print Data Published on https://t.co/JJh9n3aB6V pic.twitter.com/AhnEg56vFN
— BharatBiotech (@BharatBiotech) July 2, 2021COVAXIN® Proven SAFE in India's Largest Efficacy Trial. Final Phase-3 Pre-Print Data Published on https://t.co/JJh9n3aB6V pic.twitter.com/AhnEg56vFN
— BharatBiotech (@BharatBiotech) July 2, 2021
also read:ദേശീയ ഏകത പുരസ്‌കാരത്തിനുള്ള അപേക്ഷ ക്ഷണിച്ച് എംഎച്ച്എ
2020 നവംബർ 16 നും 2021 ജനുവരി ഏഴിനുമിടയിൽ 25,798 പേരിലാണ് പരീക്ഷണം നടത്തിയത്. ഇതിൽ 24,419 പേർക്ക് കണ്ട് ഡേ്ാസ് വാക്‌സിനും മറ്റുള്ളവർക്ക് പ്ലാസിബോയുമാണ് നൽകിയത്. പരീക്ഷണം നടത്തിയ ആർക്കും ഒരു ഗുരുതര പ്രശ്‌നവും ഉണ്ടായില്ലെന്ന് കമ്പനി വ്യക്തമാക്കി.
18 മുതൽ 98 വയസ് വരെയുള്ള 25,000ത്തിലധികം പേരിലാണ് മൂന്നാം ഘട്ട പരീക്ഷണം നടത്തിയത്. രാജ്യത്ത് അടിയന്തിര ഉപയോഗത്തിന് അനുമതി ലഭിച്ച ആദ്യത്തെ തദ്ദേശ നിർമിത വാക്‌സിൻ കൂടിയാണ് കൊവാക്‌സിൻ.