ഹൈദരാബാദ്: തെലങ്കാനയുടെ സൗജന്യ കൊവിഡ് വാക്സിന് പദ്ധതിക്ക് പിന്തുണയുമായി വാക്സിന് നിര്‍മാതാക്കളായ ഭാരത് ബയോടെക്. മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ നിർദേശപ്രകാരം സംസ്ഥാന ചീഫ് സെക്രട്ടറി സോമേഷ് കുമാർ ഭാരത് ബയോടെക് എംഡി ഡോ കൃഷ്ണ എല്ലയുമായി ബിആർകെആർ ഭവനിൽ വച്ച് കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തിന് പരമാവധി ഡോസുകൾ നൽകണമെന്നും, തെലങ്കാനയ്ക്ക് മുൻഗണന നൽകുന്നത് പരിഗണിക്കണമെന്നും ചീഫ് സെക്രട്ടറി ഭാരത് ബയോടെക് സിഎംഡിയോട് അഭ്യർത്ഥിച്ചു. ഇക്കാര്യത്തില്‍ കമ്പനി അനുകൂലമായി പ്രതികരിക്കുകയായിരുന്നു. സംസ്ഥാന വ്യവസായ വകുപ്പ് സെക്രട്ടറി ജയേഷ് രഞ്ജൻ, ഭാരത് ബയോടെക് ഡയറക്ടർ ഡോ. സായി പ്രസാദ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.
തെലങ്കാനയുടെ സൗജന്യ വാക്സിനേഷന് പദ്ധതിക്ക് പിന്തുണയുമായി ഭാരത് ബയോടെക് - Bharat Biotech
മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ നിർദേശപ്രകാരം സംസ്ഥാന ചീഫ് സെക്രട്ടറി സോമേഷ് കുമാർ ഭാരത് ബയോടെക് എംഡി ഡോ കൃഷ്ണ എല്ലയുമായി കൂടിക്കാഴ്ച നടത്തി