ഛണ്ഡീഗഢ്: സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധവുമായി കർഷകർ രംഗത്ത്. മഴ മൂലം നാശനഷ്‌ടം സംഭവിച്ച കർഷകർക്ക് സർക്കാർ നഷ്‌ടപരിഹാരം നൽകാത്ത നടപടിയിലാണ് കർഷകർ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. സംസ്ഥാനത്ത് ഈയിടെ പെയ്‌ത മഴയിൽ നിരവധി കർഷകരുടെ വിളകൾ നശിച്ചിരുന്നു.
സംഭവത്തിൽ കർഷകർക്ക് നഷ്‌ടപരിഹാരം നൽകുമെന്ന് സംസ്ഥാന സർക്കാർ ഉറപ്പ് നൽകുകയുണ്ടായി. ഉടൻ തന്നെ കർഷകരുടെ വിളകൾ പരിശോധിച്ച് കുടിശ്ശിക തുക നൽകുമെന്നാണ് സർക്കാർ അറിയിച്ചത്. എന്നാൽ, ദിവസങ്ങൾ പിന്നിട്ടിട്ടും സർക്കാർ വാഗ്‌ദാനം നടപ്പാക്കാത്തതിലാണ് കർഷകരുടെ പ്രതിഷേധം.
-
ਪਿਛਲੇ ਦਿਨਾਂ 'ਚ ਪਏ ਮੀਂਹ ਕਰਕੇ ਕਿਸਾਨਾਂ ਦੀਆਂ ਫਸਲਾਂ ਦਾ ਕਾਫੀ ਨੁਕਸਾਨ ਹੋਇਆ ਹੈ ਤੇ ਸਾਡੀ ਸਰਕਾਰ ਨੇ ਵਿਸ਼ੇਸ਼ ਗਿਰਦਾਵਰੀ ਦੇ ਹੁਕਮ ਵੀ ਦਿੱਤੇ ਨੇ...
— Bhagwant Mann (@BhagwantMann) April 2, 2023 " class="align-text-top noRightClick twitterSection" data="
ਸਾਰੇ ਵਿਧਾਇਕ ਇਸੇ ਤਰ੍ਹਾਂ ਪਿੰਡਾਂ 'ਚ ਜਾਕੇ ਕਿਸਾਨਾਂ ਨਾਲ ਮੁਲਾਕਾਤ ਕਰਨ ਤੇ ਅਫ਼ਸਰ ਵੀ ਪਿੰਡਾਂ 'ਚ ਜਾਕੇ ਜਲਦ ਗਿਰਦਾਵਰੀ ਦੀ ਰਿਪੋਰਟ ਬਣਾਉਣ... https://t.co/ATD7GIJ94m
">ਪਿਛਲੇ ਦਿਨਾਂ 'ਚ ਪਏ ਮੀਂਹ ਕਰਕੇ ਕਿਸਾਨਾਂ ਦੀਆਂ ਫਸਲਾਂ ਦਾ ਕਾਫੀ ਨੁਕਸਾਨ ਹੋਇਆ ਹੈ ਤੇ ਸਾਡੀ ਸਰਕਾਰ ਨੇ ਵਿਸ਼ੇਸ਼ ਗਿਰਦਾਵਰੀ ਦੇ ਹੁਕਮ ਵੀ ਦਿੱਤੇ ਨੇ...
— Bhagwant Mann (@BhagwantMann) April 2, 2023
ਸਾਰੇ ਵਿਧਾਇਕ ਇਸੇ ਤਰ੍ਹਾਂ ਪਿੰਡਾਂ 'ਚ ਜਾਕੇ ਕਿਸਾਨਾਂ ਨਾਲ ਮੁਲਾਕਾਤ ਕਰਨ ਤੇ ਅਫ਼ਸਰ ਵੀ ਪਿੰਡਾਂ 'ਚ ਜਾਕੇ ਜਲਦ ਗਿਰਦਾਵਰੀ ਦੀ ਰਿਪੋਰਟ ਬਣਾਉਣ... https://t.co/ATD7GIJ94mਪਿਛਲੇ ਦਿਨਾਂ 'ਚ ਪਏ ਮੀਂਹ ਕਰਕੇ ਕਿਸਾਨਾਂ ਦੀਆਂ ਫਸਲਾਂ ਦਾ ਕਾਫੀ ਨੁਕਸਾਨ ਹੋਇਆ ਹੈ ਤੇ ਸਾਡੀ ਸਰਕਾਰ ਨੇ ਵਿਸ਼ੇਸ਼ ਗਿਰਦਾਵਰੀ ਦੇ ਹੁਕਮ ਵੀ ਦਿੱਤੇ ਨੇ...
— Bhagwant Mann (@BhagwantMann) April 2, 2023
ਸਾਰੇ ਵਿਧਾਇਕ ਇਸੇ ਤਰ੍ਹਾਂ ਪਿੰਡਾਂ 'ਚ ਜਾਕੇ ਕਿਸਾਨਾਂ ਨਾਲ ਮੁਲਾਕਾਤ ਕਰਨ ਤੇ ਅਫ਼ਸਰ ਵੀ ਪਿੰਡਾਂ 'ਚ ਜਾਕੇ ਜਲਦ ਗਿਰਦਾਵਰੀ ਦੀ ਰਿਪੋਰਟ ਬਣਾਉਣ... https://t.co/ATD7GIJ94m
എംഎൽഎമാർ ഗ്രാമങ്ങളിൽ പോയി കർഷകരെ കാണാനും സ്ഥിതിഗതികൾ വിലയിരുത്താനും മുഖ്യമന്ത്രി ഭഗവന്ത് മാൻ ഉത്തരവിടുകയും എത്രയും വേഗം റിപ്പോർട്ട് തയ്യാറാക്കാൻ ഉദ്യാഗസ്ഥർക്ക് നിർദേശം നൽകുകയും ചെയ്‌തു. മുഖ്യമന്ത്രിയുടെ ഉത്തരവിനെ തുടർന്ന് എംഎൽഎമാർ ഗ്രാമങ്ങൾ സന്ദർശിക്കാൻ ആരംഭിച്ചു. ധരംകോട്ട് നിയോജക മണ്ഡലത്തിലെ എംഎൽഎ മോഗ ദവീന്ദർ ഗ്രാമങ്ങളിലെത്തി കർഷകരുമായി കൂടിക്കാഴ്‌ച നടത്തി.
'ധരംകോട്ടിലെ അമിവാല, സംഗലൻ, ബിജാപൂർ, മഞ്ജലി, ഷെർപൂർ തായമ്പ തുടങ്ങിയ ഗ്രാമങ്ങൾ എംഎൽഎ സന്ദർശിച്ചു. മുഖ്യമന്ത്രി ഭഗവന്ത് മാനിന്‍റെ നിർദേശ പ്രകാരം ധരംകോട്ട് നിയോജക മണ്ഡലത്തിലെ അമിവാല, സംഗലൻ, ബിസാപൂർ, മഞ്ജലി, ഷെർപൂർ തായമ്പ തുടങ്ങിയ ഗ്രാമങ്ങൾ സന്ദർശിച്ച് നാശനഷ്‌ടങ്ങൾ വിലയിരുത്തി' എന്ന് എംഎൽഎ ട്വീറ്റ് ചെയ്‌തു. ഒരാഴ്‌ചക്കുള്ളിൽ നടപടികൾ പൂർത്തിയാക്കി ഉടൻ തന്നെ നഷ്‌ടപരിഹാര തുക നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കർഷകരുടെ പ്രതിഷേധം: കഴിഞ്ഞ ദിവസങ്ങളിൽ പെയ്യുന്ന ചാറ്റൽ മഴയിൽ കർഷകരുടെ വിളകൾ പൂർണമായും നശിച്ചുവെന്നും ഈ പ്രകൃതിക്ഷോഭത്തിൽ കർഷകരുടെ സ്ഥിതി മോശമായെന്നും കർഷകർ ഭരണകൂടത്തെ അറിയിച്ചു. കൃഷിനാശം കണക്കിലെടുത്ത് മുഖ്യമന്ത്രി ഭഗവന്ത് മാൻ ദുരിതാശ്വാസ തുക നൽകാമെന്ന് ഉത്തരവിട്ടിരുന്നുവെങ്കിലും അതിന്‍റെ യാതൊരു നടപടികളും നടന്നില്ല. ഒരു ഉദ്യോഗസ്ഥൻ പോലും ഗ്രാമങ്ങൾ സന്ദർശിക്കാനെത്തിയില്ലെന്നും കർഷകർ ആരോപിച്ചു. കൃഷിനാശത്തിന് ഏക്കറിന് 50,000 രൂപയെങ്കിലും കർഷകർക്ക് നൽകണമെന്ന് അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു.