ചണ്ഡീഗഢ്: പഞ്ചാബില്‍ എല്ലാ വീടുകളിലും 300 യൂണിറ്റ് സൗജന്യ വൈദ്യുതി പ്രഖ്യാപിച്ച് ആം ആദ്‌മി സർക്കാര്‍. ജൂലൈ ഒന്ന് മുതല്‍ പദ്ധതി നിലവില്‍ വരുമെന്ന് സര്‍ക്കാർ അറിയിച്ചു. ഭഗവന്ത് മാന്‍ സര്‍ക്കാർ അധികാരത്തിലേറി ഒരു മാസം തികയുന്ന ദിവസമാണ് നിര്‍ണായക പ്രഖ്യാപനം.
ചൊവ്വാഴ്‌ച പദ്ധതി സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹി മുഖ്യമന്ത്രിയും പാര്‍ട്ടിയുടെ ദേശീയ കണ്‍വീനറുമായ അരവിന്ദ് കേജ്‌രിവാളിനെ ഭഗവന്ത് മാന്‍ നേരില്‍ കണ്ടിരുന്നു. ആം ആദ്‌മിയുടെ തെരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങളിലൊന്നായിരുന്നു സൗജന്യ വൈദ്യുതി വിതരണം. ഡല്‍ഹിയില്‍ 200 യൂണിറ്റ് സൗജന്യ വൈദ്യുതിയാണ് സര്‍ക്കാര്‍ ഒരു കുടുംബത്തിന് മാസം തോറും നല്‍കുന്നത്.
മറ്റൊരു തെരഞ്ഞെടുപ്പ് വാഗ്‌ദാനമായ വാതില്‍പ്പടി റേഷന്‍ പദ്ധതിയും ഭഗവന്ത് മാന്‍ സര്‍ക്കാര്‍ നടപ്പിലാക്കിയിരുന്നു. കോണ്‍ഗ്രസിനെ ഭരണത്തില്‍ നിന്ന് താഴെയിറക്കിയാണ് ആം ആദ്‌മി പഞ്ചാബില്‍ അധികാരം സ്വന്തമാക്കിയത്. 117 സീറ്റുകളില്‍ 92 സീറ്റുകളും ആം ആദ്‌മി നേടിയിരുന്നു.