ETV Bharat / bharat

രാജ്യത്ത് ആദ്യം ; ചലിക്കുന്ന ശുദ്ധജല തുരങ്ക അക്വേറിയം ബെംഗളൂരു റെയിൽ‌വേ സ്റ്റേഷനിൽ

25 രൂപയാണ് ഐആർ‌എസ്‌ഡിസിയുടെ അക്വാട്ടിക് കിങ്ഡത്തില്‍ പ്രവേശിക്കാൻ ആവശ്യമായ തുക.

author img

By

Published : Jul 1, 2021, 10:13 PM IST

movable freshwater tunnel aquarium  Indias first movable freshwater tunnel aquarium  Bengaluru railway station  Bengaluru railway station news  ചലിക്കുന്ന ശുദ്ധജല തുരങ്ക അക്വേറിയം  ബെംഗളൂരു റെയിൽ‌വേ സ്റ്റേഷൻ  ബെംഗളൂരു റെയിൽ‌വേ സ്റ്റേഷൻ വാർത്ത
ചലിക്കുന്ന ശുദ്ധജല തുരങ്ക അക്വേറിയം ബെംഗളൂരു റെയിൽ‌വേ സ്റ്റേഷനിൽ

ബെംഗളൂരു : യാത്രക്കാരുടെ ട്രെയിൻ കാത്തിരിപ്പ് സമയം അനന്ദകരമാക്കാൻ ലക്ഷ്യമിട്ട് ഇന്ത്യൻ റെയിൽവേയുടെ ആദ്യത്തെ ചലിക്കുന്ന ശുദ്ധജല തുരങ്ക അക്വേറിയം കെ‌എസ്‌ആർ ബെംഗളൂരു റെയിൽ‌വേ സ്റ്റേഷനിൽ തുറന്നു. ഇന്ത്യൻ റെയിൽ‌വേ സ്റ്റേഷൻ ഡെവലപ്‌മെന്‍റ് കോർപ്പറേഷൻ ലിമിറ്റഡ് (ഐആർ‌എസ്‌ഡിസി) എച്ച്എൻഐ അക്വാട്ടിക് കിങ്ഡവുമായി സഹകരിച്ചാണ് തുരങ്ക അക്വേറിയം നിർമിച്ചിരിക്കുന്നത്.

ആമസോൺ റിവറിനെ അടിസ്ഥാനമാക്കിയാണ് അക്വേറിയം നിർമിച്ചിരിക്കുന്നത്. യാത്രക്കാരുടെ ട്രെയിൻ കാത്തിരിപ്പ് സമയത്തെ ആനന്ദകരമാക്കുന്നതിനൊപ്പം തന്നെ ഇന്ത്യൻ റെയിൽവേയ്ക്ക് ഒരു വരുമാനവുമാകും ഈ അക്വേറിയം എന്നാണ് അധികൃതർ അഭിപ്രായപ്പെടുന്നത്. 25 രൂപയാണ് അക്വേറിയത്തിൽ പ്രവേശിക്കുന്നതിന് യാത്രക്കാരിൽ നിന്നും ഈടാക്കുന്നത്.

ബെംഗളൂരു റെയിൽ‌വേ സ്റ്റേഷനിലെ ചലിക്കുന്ന ശുദ്ധജല തുരങ്ക അക്വേറിയം

താമസിയാതെ തന്നെ 90 റെയിൽവേ സ്റ്റേഷനുകളിൽ കൂടി ഇത്തരത്തിൽ നവീകരിക്കുമെന്ന് ഐആർ‌എസ്‌ഡിസി മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യുട്ടീവ് ഓഫിസറുമായ എസ്. കെ. ലോഹിയ പറഞ്ഞു. വിമാനത്താവളങ്ങൾക്ക് തുല്യമായി തന്നെ റെയിൽവേ സ്റ്റേഷനുകളും വികസിപ്പിക്കുകയെന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: സ്വന്തമായി കറൻസിയുള്ള കമ്പനി ; വർക്ക് ഫ്രം ഹോം എങ്കിൽ ശമ്പളത്തിലൊരു പങ്ക് സ്ഥാപനത്തിലെത്തുന്നവര്‍ക്ക്

ഇത്തരത്തിൽ റെയിൽവേ സ്റ്റേഷനുകൾ നവീകരിക്കുന്നതിലൂടെ വിനോദം കൂടാതെ ഇവിടെയെത്തുന്ന ആളുകൾക്ക് പഠനസംബന്ധിയായ അനുഭവം കൂടിയായിരിക്കുമെന്ന് ലോഹിയ പറഞ്ഞു. കൊവിഡ് മാർഗനിർദേശങ്ങൾ കർശനമായി തന്നെ പാലിച്ചാലും ഒരു സമയം 25 പേരെ വരെ അക്വേറിയത്തിനകത്ത് പ്രവേശിപ്പിക്കാൻ കഴിയും എന്നാണ് അധികൃതർ അവകാശപ്പെടുന്നത്.

പ്രത്യേകതകൾ ഏറെ!

12 അടി നീളമുള്ളതാണ് ബെംഗളൂരു സ്റ്റേഷനിലെ അക്വാട്ടിക് കിങ്ഡം. അകത്തേക്ക് പ്രവേശിക്കുമ്പോൾ പുഞ്ചിരിയോടെ സന്ദർശകരെ അഭിവാദ്യം ചെയ്യാനായി ഒരു ഡോൾഫിൻ രൂപത്തെയാണ് അധികൃതർ ഇവിടെ എത്തിച്ചിട്ടുള്ളത്.

3ഡി സെൽഫി ഏരിയ, വ്യത്യസ്‌ത നിറങ്ങളിലെ വിവിധ സസ്യങ്ങൾ, അലിഗേറ്റർ ഗാർ, സ്റ്റിങ് റേ, ഈൽ, ഷാർക്ക്, ലോബ്‌സ്റ്റർ, ഒച്ച്, ചെമ്മീൻ തുടങ്ങി വിവിധ ജലജീവികളെയും ഇവിടെ കാണാം. അക്വേറിയത്തെ പ്രകൃതിദത്ത പാറകൾ, ഡ്രിഫ്റ്റ് വുഡ്, കൃത്രിമ പവിഴ പുറ്റുകൾ എന്നിവകൊണ്ടാണ് അലങ്കരിച്ചിരിക്കുന്നത്.

റെയിൽവേ സ്റ്റേഷൻ വികസനത്തിലെ ഐആർ‌എസ്‌ഡിസി മോഡൽ

യാത്രക്കാരുടെ യാത്രാനുഭവം വർധിപ്പിക്കുന്നതിനായി കെ‌എസ്‌ആർ ബെംഗളൂരു, പൂനെ, ആനന്ദ് വിഹാർ, ചണ്ഡിഗഡ്, സെക്കന്തരാബാദ് എന്നീ അഞ്ച് റെയിൽവേ സ്റ്റേഷനുകളെയാണ് നിലവിൽ ഐആർ‌എസ്‌ഡിസി ഏറ്റെടുത്തിരിക്കുന്നത്.

'വാട്ടർ ഫ്രം എയർ' വാട്ടർ വെൻഡിംഗ് മെഷീൻ, ഫിറ്റ് ഇന്ത്യ സ്ക്വാട്ട് കിയോസ്‌ക്, ഏറ്റവും ഉയർന്ന റേറ്റിംഗുള്ള ഈറ്റ് റൈറ്റ് സ്റ്റേഷൻ, ഡിജിറ്റൽ ലോക്കർ, ജനറിക് മെഡിസിൻ ഷോപ്പ്, മൊബൈൽ ചാർജിംഗ് കിയോസ്‌ക്, ഒരു റീട്ടെയിൽ സ്റ്റോർ എന്നിവയുൾപ്പെടെ ഐആർ‌എസ്‌ഡിസിയുടെ പേരിൽ നിരവധി വികസന പ്രവർത്തനങ്ങളാണുള്ളത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.