ETV Bharat / bharat

ബെംഗളുരുവിൽ കനത്ത മഴയും വെള്ളക്കെട്ടും; വെള്ളക്കെട്ട് നീന്തിക്കടക്കുന്ന യുവാവിന്‍റെ ദൃശ്യങ്ങൾ വൈറൽ - വെള്ളക്കെട്ട്

മഗദി റോഡിലെ കെപി അഗ്രഹാരത്തിലെ 20ഓളം വീടുകളിൽ വെള്ളം കയറി. കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ബൈക്കുകളും കാറുകളും മുങ്ങുന്ന അവസ്ഥയാണ് നഗരത്തിന്‍റെ പല ഭാഗങ്ങളിലും.

Heavy rain  Heavy rain lashed in Bengaluru  bengaluru rain  Young man crossing the road by Swimming in the rain water  waterlogging  ബെംഗളുരുവിൽ കനത്ത മഴ  വെള്ളക്കെട്ട്  വൈറൽ വീഡിയോ
ബെംഗളുരുവിൽ കനത്ത മഴയും വെള്ളക്കെട്ടും; വെള്ളക്കെട്ട് നീന്തിക്കടക്കുന്ന യുവാവിന്‍റെ ദൃശ്യങ്ങൾ വൈറൽ
author img

By

Published : Nov 5, 2021, 5:18 PM IST

ബെംഗളുരു: വ്യാഴാഴ്‌ച വൈകുന്നേരം പെയ്‌ത കനത്ത മഴയിൽ ബെംഗളുരു നഗരത്തിന്‍റെ പല ഭാഗങ്ങളിലും വെള്ളക്കെട്ടും ഗതാഗതക്കുരുക്കും. ശാന്തി നഗര, ലാൽ ഭാഗ് റോഡ്, ജെ സി റോഡ്, മൈസൂരൂ റോഡ് എന്നിവയുൾപ്പെടെയുള്ള സ്ഥലങ്ങളിലാണ് കനത്ത മഴയെ തുടർന്ന് വെള്ളക്കെട്ടും ഗതാഗതക്കുരുക്കും അനുഭവപ്പെട്ടത്.

മഗദി റോഡിലെ കെപി അഗ്രഹാരത്തിലെ 20ഓളം വീടുകളിൽ വെള്ളം കയറി. കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ബൈക്കുകളും കാറുകളും മുങ്ങുന്ന അവസ്ഥയാണ് നഗരത്തിന്‍റെ പല ഭാഗങ്ങളിലും. ജെ.സി റോഡിലും വലിയ രീതിയിലുള്ള വെള്ളക്കെട്ടാണ് രൂപം കൊണ്ടത്. ഇത് ഗതാഗതത്തെയും സാരമായി ബാധിച്ചു.

ബെംഗളുരുവിൽ കനത്ത മഴയും വെള്ളക്കെട്ടും; വെള്ളക്കെട്ട് നീന്തിക്കടക്കുന്ന യുവാവിന്‍റെ ദൃശ്യങ്ങൾ വൈറൽ

ജെ.സി റോഡിൽ യുവാവ് നീന്തി റോഡ് മുറിച്ചു കടക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. വെള്ളക്കെട്ടുണ്ടായ പ്രദേശങ്ങളിൽ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനും ബിബിഎംപി ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്.

അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തെ തുടർന്ന് അടുത്ത നാല് ദിവസങ്ങൾ കൂടി കർണാടകയിൽ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നഗരത്തിലെ മഴക്കെടുതി വിലയിരുത്താൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഇന്ന് യോഗം വിളിച്ചുചേർത്തിട്ടുണ്ട്.

Also Read: ഇന്ധന നികുതിയിൽ ഇളവില്ല; യുഡിഎഫ് സർക്കാർ നികുതി വർധിപ്പിച്ചത് 13 തവണയെന്ന് ധനമന്ത്രി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.