ETV Bharat / bharat

കര്‍ണാടക മഴ : കനാലിലെ കുത്തൊഴുക്കില്‍ അകപ്പെട്ട 27കാരന്‍ മരിച്ചു; അസ്വാഭാവിക മരണത്തിന് കേസ് - കര്‍ണാടകയില്‍ കനത്ത മഴയില്‍ യുവാവ് ഒലിച്ചുപോയി

കര്‍ണാടകയില്‍ കനത്ത മഴയാണ് പെയ്യുന്നത്. ഇടിമിന്നലേറ്റ് മാത്രം ഏഴുപേരാണ് സംസ്ഥാനത്ത് മരിച്ചത്

Etv Bharat
Etv Bharat
author img

By

Published : May 22, 2023, 11:11 PM IST

ബെംഗളൂരു : കര്‍ണാടകയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ, കനാലിലെ കുത്തൊഴുക്കില്‍ അകപ്പെട്ട 27കാരന്‍റെ മൃതദേഹം കണ്ടെടുത്തു. ആഴം അളക്കാന്‍ കനാലിൽ ഇറങ്ങിയതിനെ തുടർന്നാണ് കെപി അഗ്രഹാര സ്വദേശിയായ ലോകേഷ്, വെള്ളപ്പാച്ചിലില്‍ അകപ്പെട്ടത്. ബട്ടരായൻപുരിന് സമീപത്ത് വച്ചാണ് മൃതദേഹം കണ്ടെടുത്തത്.

നിയമസഭ മന്ദിരത്തിന് സമീപത്തെ അണ്ടർപാസിൽ, സഞ്ചരിക്കുന്ന കാർ വെള്ളക്കെട്ടില്‍ അകപ്പെട്ട് ഇന്നലെ ഒരു മരണം റിപ്പോര്‍ട്ട് ചെയ്‌തതിന് പിന്നാലെയാണ് ഈ സംഭവം. ലോകേഷിന്‍റെ മൃതദേഹം തിങ്കളാഴ്‌ച പോസ്റ്റ്‌മോർട്ടത്തിനായി വിക്‌ടോറിയ ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് കെപി അഗ്രഹാര പൊലീസ് കേസെടുത്തിട്ടുണ്ട്.

സഞ്ചരിക്കുന്ന കാർ വെള്ളക്കെട്ടില്‍ അകപ്പെട്ടതിനെ തുടര്‍ന്ന് ആന്ധ്ര സ്വദേശിനി ഭാനുരേഖയാണ് (22) മരിച്ചത്. ഇന്നലെ വൈകിട്ടാണ് ഈ സംഭവം. ഭാനുരേഖയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. യുവതിയുടെ കുടുംബം ബെംഗളൂരു മുനിസിപ്പല്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥരുടെ അനാസ്ഥയ്‌ക്കെതിരെ പൊലീസില്‍ പരാതി നല്‍കി.

കുടുംബത്തിന് അഞ്ച് ലക്ഷം പ്രഖ്യാപിച്ച് സിദ്ധരാമയ്യ: യുവതിയുടെ സഹോദരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്‌തു. ഐപിസി സെക്ഷൻ 304 എ (അനാസ്ഥകാരണമുള്ള മരണം) പ്രകാരം ഹലാസുരു ഗേറ്റ് പൊലീസാണ് കേസെടുത്തത്. ഭാനുരേഖയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകുമെന്ന് പൊലീസ് അറിയിച്ചു.

ഇന്‍ഫോസിസ് ജീവനക്കാരിയായ ഭാനുരേഖ കുടുംബവുമായി സഞ്ചരിക്കവെയാണ് കാര്‍ പൂര്‍ണമായും വെള്ളക്കെട്ടില്‍ അകപ്പെട്ടത്. 'അണ്ടർപാസിലെ ബാരിക്കേഡ് മഴയെത്തുടർന്ന് താഴേക്ക് വീണിരുന്നു. ഡ്രൈവർ ഇക്കാര്യം അറിയാതെ അണ്ടർപാസ് കടക്കാൻ ശ്രമിച്ചതോടെയാണ് അപകടം' - യുവതിക്ക് ആദരാഞ്ജലി അര്‍പ്പിച്ച ശേഷം സിദ്ധരാമയ്യ ഇന്നലെ വൈകിട്ട് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ALSO READ | ബെംഗളൂരുവില്‍ കനത്ത മഴ; അണ്ടര്‍പാസിലെ വെള്ളത്തില്‍ കാര്‍ മുങ്ങി, 22കാരിക്ക് ദാരുണാന്ത്യം

വെള്ളക്കെട്ടില്‍ കാര്‍ അകപ്പെട്ട സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സമീപത്തുണ്ടായിരുന്നവര്‍ രക്ഷിക്കാൻ ഓടിയെത്തി. ഈ ആളുകളുടെ സഹായത്തോടെ ഫയർ ആൻഡ് എമർജൻസി സർവീസ് ഉദ്യോഗസ്ഥർ, കാര്‍ ഓടിച്ചയാള്‍ ഉള്‍പ്പടെ അഞ്ച് പേരെ രക്ഷപ്പെടുത്തി. ഇവരെ സെന്‍റ് മാർത്താസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവമറിഞ്ഞ് മുഖ്യമന്ത്രി സിദ്ധരാമയ്യ ആശുപത്രിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. മരിച്ച യുവതിയുടെ അടുത്ത ബന്ധുക്കൾക്ക് അഞ്ച് ലക്ഷം രൂപ നഷ്‌ടപരിഹാരവും ആശുപത്രിയിൽ പ്രവേശിപ്പിച്ചവർക്ക് സൗജന്യ ചികിത്സയും അദ്ദേഹം പ്രഖ്യാപിച്ചു. ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ നിന്നുള്ള കുടുംബത്തിന്‍റെ കാറാണ് അപകടത്തില്‍ പെട്ടത്. വാഹനം വാടകയ്‌ക്ക് എടുത്താണ് ബെംഗളൂരു കാണാൻ ഇവര്‍ വന്നത്.

കർണാടകയില്‍ മിന്നലേറ്റ് ഏഴ് മരണം: കര്‍ണാടകയില്‍ ഞായറാഴ്‌ച (മെയ്‌ 21) ഇടിമിന്നലേറ്റ് ഏഴുപേര്‍ മരിച്ചു. ബെംഗളൂരു ഉൾപ്പെടെയുള്ള സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്‌തത്. കനത്ത മഴയിലും കാറ്റിലും സംസ്ഥാനത്തെ ജനജീവിതം താറുമാറായിരിക്കുകയാണ്. മരിച്ചവർ പ്രാഥമികമായി ചിക്കമംഗളൂരു, കൊപ്പള, മൈസൂർ, ബെല്ലാരി, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. ഭൂരിഭാഗം മരണവും ഇടിമിന്നലിനെ തുടർന്നാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.