കൊല്‍ക്കത്ത: യുവ ബംഗാളി നടി ആന്‍ഡ്രില ശര്‍മ അന്തരിച്ചു. 24 വയസ്സായിരുന്നു. ദീര്‍ഘനാളായി അസുഖ ബാധിതയായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയായിരുന്നു അന്ത്യം.
നവംബര്‍ 14ന് ഒന്നിലധികം ഹൃദയ സ്‌തംഭനങ്ങള്‍ അനുഭവപ്പെട്ട ആന്‍ഡ്രിലയുടെ ആരോഗ്യനില കൂടുതല്‍ വഷളായിരുന്നു. ഞായറാഴ്‌ച രാവിലെ 11.59 ഓടെയാണ് നടി മരണത്തിന് കീഴടങ്ങിയത്.
തുടര്‍ച്ചയായ ഹൃദയാഘാതത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്ന ആന്‍ഡ്രില വെന്‍റിലേറ്ററിന്‍റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തി വരികയായിരുന്നു. മസ്‌തിഷ്‌കാഘാതത്തെ തുടര്‍ന്ന് നവംബര്‍ ഒന്നിനാണ് ആന്‍ഡ്രിലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് ഫ്രണ്ടോടെംപറോപാരിയറ്റല്‍ ഡി-കംപ്രസീവ് ക്രാനിയോടോമി ശസ്‌ത്രക്രിയക്കും നടിയെ വിധേയയാക്കിയിരുന്നു.
നേരത്തെ കാമുകന്‍ സബ്യസാചി ചൗധരി ആന്‍ഡ്രിലയ്‌ക്ക് വേണ്ടി പ്രാര്‍ഥിക്കണമെന്ന് അഭ്യര്‍ഥിച്ചു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. പശ്ചിമ ബംഗാളിലെ ബെർഹാംപൂരിലായിരുന്നു ആന്‍ഡ്രിലയുടെ ജനനം. അര്‍ബുദത്തെ അതിജീവിച്ചവളായിരുന്നു ആന്‍ഡ്രില.
'ജുമുര്‍' എന്ന പരമ്പരയിലൂടെ ടെലിവിഷനില്‍ അരങ്ങേറ്റം കുറിച്ച നടി മഹാപീത് താരാപീത്, ജിയോണ്‍ കതി, ജിബോണ്‍ ജ്യോതി തുടങ്ങി നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. 'ആമി ദിദി നമ്പര്‍ 1', 'ലൈ കഫേ' തുടങ്ങി നിരവധി സിനിമകളിലും ആന്‍ഡ്രില വേഷമിട്ടു.
Also Read: നടി ദല്‍ജിത് കൗര്‍ അന്തരിച്ചു ; വിടവാങ്ങിയത് കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അനശ്വരമാക്കിയ അഭിനേത്രി