കൊൽക്കത്ത: യാസ് ചുഴലിക്കാറ്റും കൊവിഡ് രണ്ടാം തരംഗവും സംസ്ഥാനത്തിന്‍റെ സമ്പദ് വ്യവസ്ഥയിൽ ഏൽപ്പിച്ച ആഘാതം ചൂണ്ടിക്കാട്ടി പശ്ചിമ ബംഗാൾ ധനമന്ത്രി കേന്ദ്ര ധനമന്ത്രിക്ക് കത്തെഴുതി. ബംഗാൾ സർക്കാർ കടുത്ത പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് അമിത് മിത്ര കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെഴുതിയ നാല് പേജ് വരുന്ന കത്തിൽ പറയുന്നു.
യാസ് ചുഴലിക്കാറ്റും കൊവിഡ് രണ്ടാം തരംഗവും സംസ്ഥാനത്തിന്‍റെ വരുമാനത്തെയും ധനസ്ഥിരതയെയും സാരമായി ബാധിച്ചിട്ടുണ്ടെന്നും നിലവിൽ സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി ലഘൂകരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും മിത്ര കത്തിലൂടെ ആവശ്യപ്പെട്ടു.
Also Read: കെ.സുരേന്ദ്രൻ രണ്ടിടത്ത് മത്സരിച്ചത് പണം കടത്താൻ: കെ. മുരളീധരന്‍
2020 ഏപ്രിൽ മുതൽ 2021 ജനുവരി വരെ വിവിധ സംസ്ഥാനങ്ങളിലായി കേന്ദ്രം 63,000 കോടി രൂപ കുടിശ്ശിക വരുത്തിയിട്ടുണ്ടെന്നും ബംഗാളിന് നൽകാനുള്ള 4,911 കോടി രൂപ പ്രതിസന്ധി ഘട്ടത്തെ നേരിടാൻ ഉടൻ തന്നെ സംസ്ഥാനത്തിന് നൽകണമെന്നും ധനമന്ത്രി അമിത് മിത്ര കത്തിലൂടെ അഭ്യർഥിച്ചു.