കൊൽക്കത്ത: വികസന പാതയിലേക്ക് സംസ്ഥാനം മാറണമെന്ന് പശ്ചിമ ബംഗാൾ ഗവർണർ ജഗദീപ് ധൻഖർ. വിശ്വഭാരതി സർവ്വകലാശാലയുടെ ബിരുദദാന ചടങ്ങിനെ വീഡിയോ കോൺഫറൻസിലൂടെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. “2021 ൽ രാജ്യം സ്വാതന്ത്ര്യത്തിന്‍റെ 75-ാം വർഷത്തിലേക്ക് കടക്കുകയാണ്, സംസ്ഥാനത്തും മാറ്റങ്ങളുണ്ടാകണം. പശ്ചിമ ബംഗാൾ വികസനത്തിന്‍റെ പരമോന്നതിയിലെത്തണം” എന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ രാജ്യത്ത് കുറേ കാര്യങ്ങളിൽ മാറ്റമുണ്ടായിട്ടുണ്ടെന്നും അതിൽ ഓരോ ഭാരതീയനും അഭിമാനിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏപ്രിൽ-മെയ് മാസങ്ങളിലാണ് ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
വികസന പാതയിലേക്ക് ബംഗാൾ മാറണമെന്ന് ഗവർണർ ജഗദീപ് ധൻഖർ - ദേശിയ വാർത്ത
നിലവിൽ രാജ്യത്ത് കുറേ കാര്യങ്ങളിൽ മാറ്റമുണ്ടായിട്ടുണ്ടെന്നും അതിൽ ഓരോ ഭാരതീയനും അഭിമാനിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.