കൊൽക്കത്ത: പശ്ചിമബംഗാളിൽ 24 മണിക്കൂറിനിടെ 1,852 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 14,85,438 ആയി. 47 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരണസംഖ്യ 17,437 ആയി.
also read:തമിഴ് മീഡിയത്തില്‍ പഠിച്ചവര്‍ക്ക് തമിഴ്‌നാട്ടിലെ സർക്കാര്‍ ജോലിക്ക് മുൻഗണന
സംസ്ഥാനത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 14,45,493 ആണ്. നിലവിൽ സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 22,508 ആണ്. 1.37 കോടി സാമ്പിളുകളാണ് ഇതുവരെ പരിശോധിച്ചത്. സംസ്ഥാനത്ത് വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 2.95 ലക്ഷമാണ്.