ETV Bharat / bharat

നിയമസഭ തെരഞ്ഞെടുപ്പ്; പശ്ചിമ ബംഗാൾ ചില പുതിയ കാര്യങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്നു - Bengal Polls

ദീപാങ്കര്‍ ബോസ് (ന്യൂസ് കോ ഓഡിനേറ്റർ, ഇടിവി ഭാരത്) എഴുതുന്നത്.

നിയമസഭ തെരഞ്ഞെടുപ്പ്  പശ്ചിമ ബംഗാൾ  പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പ്  ദീപാങ്കര്‍ ബോസ്  തൃണമൂല്‍ കോണ്‍ഗ്രസ്  മേധാവി മമതാ ബാനര്‍ജി  ദേശീയ പ്രസിഡന്‍റ് ജെ.പി നദ്ദ  സുവേന്ദു അധികാരി  മീനാക്ഷി മുഖര്‍ജി  Meenakshi Mukherjee  Suvendu adikari  Chief Mamata Banerjee  Bengal Polls  Nandigram
നിയമസഭ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന പശ്ചിമ ബംഗാൾ ചില പുതിയ കാര്യങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്നു
author img

By

Published : Mar 21, 2021, 5:43 PM IST

കൊൽക്കത്ത: ഒരു പ്രത്യേക രീതിയില്‍ പോസ് ചെയ്ത്, ഒരു പ്രത്യേക മതത്തെ ദ്യോതിപ്പിക്കുന്ന വിധത്തില്‍ നില്‍ക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് മേധാവി മമതാ ബാനര്‍ജിയുടെ പോസ്റ്ററുകളും പരസ്യങ്ങളുമൊക്കെ കഴിഞ്ഞ 10 വര്‍ഷമായി പതിവ് കാഴ്ചകളാണ്. എന്നാല്‍ ഹിന്ദു വിശുദ്ധ ഗ്രന്ഥങ്ങളില്‍ നിന്നുള്ള മന്ത്രങ്ങളും പ്രാര്‍ഥനകളുമൊക്കെ ചൊല്ലുന്ന ഒരു മമതാ ബാനര്‍ജിയെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പ്രതീക്ഷിക്കാമോ? അതും അവര്‍ സ്ഥാനാര്‍ഥിയായി നില്‍ക്കുന്ന ഒരു മണ്ഡലത്തിലെ പ്രചാരണ വേളയില്‍. ഈ അടുത്ത കാലത്തൊന്നും ആളുകളുടെ മനസില്‍ അത്തരം ഒരു കാഴ്ച കണ്ടതായി ഓര്‍മ്മയില്ല.

അതേ സമയം മറുവശത്ത് പ്രചാരണ വേദികള്‍ക്കരികിലുള്ള ഏത് ക്ഷേത്രങ്ങളിലായാലും അവിടെ ഒന്ന് കയറി വണങ്ങാതെ മടങ്ങുവാന്‍ കഴിയില്ല ഒരു ബിജെപി നേതാവിന്. അത് പാര്‍ട്ടിയുടെ ദേശീയ പ്രസിഡന്‍റ് ജെ.പി നദ്ദയായാലും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത ഷാ ആയാലും ശരി. കാവി സംഘത്തില്‍ ഈ അടുത്തിടെ മാത്രം അണി ചേര്‍ന്ന മിഥുന്‍ ചക്രബര്‍ത്തി പോലും കൊല്‍ക്കത്തയിലെ തന്‍റെ കസിന്‍ സഹോദരന്‍റെ വീടിനടുത്തുള്ള ഒരു കാളീക്ഷേത്രത്തിനു മുന്നില്‍ ഇരിക്കുന്നത് കാണാന്‍ കഴിഞ്ഞു. ഓരോ ദിവസവും താന്‍ എങ്ങനെയാണ് മന്ത്രങ്ങള്‍ ഉരുവിടാറുള്ളതെന്നും പ്രാര്‍ഥനകള്‍ ചൊല്ലാറുള്ളതെന്നും അദ്ദേഹം അവിടെ ഇരുന്ന് വിവരിക്കുന്നതും കാണാന്‍ കഴിഞ്ഞു.

2021ലെ വേനല്‍ക്കാലം പെട്ടെന്ന് ഇതാ ബംഗാളിലെ ഓരോ രാഷ്ട്രീയക്കാരേയും തെരഞ്ഞെടുപ്പ് പ്രചാരണ വേളകളില്‍ ക്ഷേത്രങ്ങളിലേക്ക് എത്തിച്ചിരിക്കുന്നു. ബംഗാളില്‍ മതധ്രുവീകരനം അതിശക്തമാം വിധം വേരുപിടിച്ചു കഴിഞ്ഞുവോ? അത് മമതാ ബാനര്‍ജിയെ സംബന്ധിച്ചിടത്തോളം ഒരു ഭീഷണിയായി മാറി കഴിഞ്ഞുവോ?

ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കണമെങ്കില്‍ മമതാ ബാനര്‍ജിയെ തന്നെ ഒന്നു തിരിഞ്ഞു നോക്കിയാല്‍ മതി ഏവരും. അവര്‍ ഒരു “70-30 ഫോര്‍മുല” തന്‍റെ പ്രചാരണ വേളകളില്‍ ഉയര്‍ത്തുന്നുണ്ട്. പ്രത്യേകിച്ച് ബിജെപിയുടെ സുവേന്ദു അധികാരിക്കും സിപിഐഎംന്‍റെ മീനാക്ഷി മുഖര്‍ജിക്കുമെതിരെ അവര്‍ പോരാടുന്ന നന്ദിഗ്രാമില്‍.

ബിജെപി യുടെ സുവേന്ദു അധികാരി നന്ദിഗ്രാമില്‍ 62000 പേര്‍ 2.13 ലക്ഷം പേര്‍ക്കെതിരെ പോരാടുന്നു എന്ന സമവാക്യം വിളിച്ചു പറയുന്നതില്‍ ഇത് കൂടുതല്‍ വ്യക്തമായി തെളിഞ്ഞു കാണാം. സുവേന്ദു അധികാരി ഒരിക്കല്‍ പോലും ഏതെങ്കിലും ഒരു മതത്തെ കുറിച്ച് പരാമര്‍ശിക്കുന്നില്ല. പക്ഷെ ബംഗാളിലെ ഈ മുഖ്യ ആകര്‍ഷക കേന്ദ്രമായ മണ്ഡലത്തിലെ ജനസംഖ്യാ ഘടന വ്യക്തമായി പരിശോധിക്കുന്ന ആര്‍ക്കും തന്നെ അദ്ദേഹം സൂചിപ്പിക്കുന്നതെന്താണെന്ന് മനസിലാകും.

നന്ദിഗ്രാമില്‍ ഏതാണ്ട് 62000 മുസ്ലീം ന്യൂനപക്ഷ സമുദായക്കാരാണ് ഉള്ളത്. 2.13 ലക്ഷം ഹിന്ദുക്കളാണ് ഈ മണ്ഡലത്തിലുള്ളത്. അതിനാല്‍ മമതയുടേയും സുവേന്ദു അധികാരിയുടേയും സമവാക്യങ്ങളും സൂചനകളുമൊക്കെ നമുക്ക് വളരെ അധികം തെളിഞ്ഞു കാണാവുന്നതാണ്. മതധ്രുവീകരണത്തിന്‍റെ വേരുകള്‍ നന്ദിഗ്രാമിലും സംസ്ഥാനത്തിന്‍റെ വിവിധ കോണുകളിലുമൊക്കെ ക്രമേണ വേരുപിടിച്ചു കൊണ്ടിരിക്കുകയാണ്.

നന്ദിഗ്രാമിലെ പൂര്‍ബ മെഥിനിപൂര്‍ (കിഴക്കന്‍ മെഥിനിപൂര്‍) എന്ന മേഖലയില്‍ ഛണ്ഡീ മന്ത്രം അല്ലെങ്കില്‍ ഹൈന്ദവ വിശുദ്ധ മന്ത്രങ്ങള്‍ പ്രതിധ്വനിച്ചു കൊണ്ടേയിരിക്കുന്നു. മാത്രമല്ല, ഇതാദ്യമായാണ് ഈ നൂറ്റാണ്ടില്‍ നന്ദിഗ്രാം ഒരു നിയമസഭ തെരഞ്ഞെടുപ്പില്‍ മുഖ്യ പാര്‍ട്ടികളില്‍ നിന്നൊന്നും തന്നെ ഒരു മുസ്ലീം ന്യൂനപക്ഷ സ്ഥാനാര്‍ഥി ഇല്ലാത്ത തെരഞ്ഞെടുപ്പിന് സാക്ഷ്യം വഹിക്കുന്നത് എന്നതും ശ്രദ്ധേയമായ കാര്യമാണ്. തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ മമതാ ബാനര്‍ജിയും ബിജെപിയുടെ സുവേന്ദു അധികാരിയും സിപിഐഎംന്‍റെ മീനാക്ഷി മുഖര്‍ജിയുമൊക്കെ ഭൂരിപക്ഷ ഹിന്ദു സമുദായത്തില്‍ നിന്നുള്ളവരാണ്. എന്നാല്‍ മുസ്ലീം മത ന്യൂനപക്ഷ വോട്ടുകളെ പൂര്‍ണമായും അവഗണിച്ചു കൊണ്ട് ഒരു വിജയം ഉറപ്പാക്കുവാന്‍ നന്ദിഗ്രാമില്‍ ഏതെങ്കിലും പാര്‍ട്ടിക്ക് കഴിയുമോ? അതിനുള്ള ഉത്തരം നന്ദിഗ്രാമിലെ 27 ശതമാനം വരുന്ന മുസ്ലീം ജനസംഖ്യക്കുള്ളില്‍ ഒളിഞ്ഞും തെളിഞ്ഞും ഇരിപ്പാണ്.

മമതാ ബാനര്‍ജി മറ്റെവിടെയെങ്കിലുമാണ് മത്സരിക്കുവാന്‍ തീരുമാനിച്ചിരുന്നതെങ്കില്‍ നന്ദിഗ്രാമില്‍ തുടക്കത്തില്‍ ബിജെപി സ്വപ്നം കണ്ട ധ്രുവീകരണ സമവാക്യം സഫലമാകുമായിരുന്നു. പക്ഷെ ഇന്നിപ്പോള്‍ മമത അവര്‍ക്ക് വ്യക്തവും ശക്തവുമായ ഒരു ഭീഷണി തന്നെയാണ്. ഹിന്ദു ഭൂരിപക്ഷ വോട്ടുകളെ ഭിന്നിപ്പിക്കുവാന്‍ തക്കവണ്ണം കഴിവുള്ള ഒരു അതിശക്തയായ എതിരാളി തന്നെയാണ് മമത അവര്‍ക്ക്. അതിനാല്‍ 70-30 ഫോര്‍മുലയുടെ ഉള്‍പ്പിരിവുകള്‍ വളരെ അധികം വ്യക്തമായി കാണാം. ഈ സങ്കീര്‍ണ്ണതകള്‍ക്ക് കൂടുതല്‍ നിറം പകര്‍ന്നു കൊണ്ട് നന്ദിഗ്രാമില്‍ നിന്നു തന്നെയുള്ള സിപിഐഎംന്‍റെ യുവതുര്‍ക്കി മീനാക്ഷി മുഖര്‍ജിയുടെ വ്യക്തമായ സാന്നിദ്ധ്യവും അവിടെയുണ്ട്. തീപ്പൊരി വനിത എന്ന വിശേഷിപ്പിക്കാവുന്ന മീനാക്ഷി മുഖര്‍ജി തന്‍റെ പ്രചാരണങ്ങളില്‍ അതിന്‍റെ ആളിക്കത്തല്‍ പ്രദര്‍ശിപ്പിച്ചു കഴിഞ്ഞിരിക്കുന്നു എന്ന് മാത്രമല്ല, ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും ഒരുപോലെ അത്യധികം ആഗ്രഹിക്കുന്ന ഹിന്ദു ഭൂരിപക്ഷ വോട്ടുകളില്‍ ഒരു വിള്ളല്‍ വീഴ്ത്തുവാന്‍ അവര്‍ക്ക് കഴിയുകയും ചെയ്യും.

വോട്ട് പിളര്‍ത്തുന്നതിനു വേണ്ടി തൃണമൂല്‍ കോണ്‍ഗ്രസ് അമിതമായി ആശ്രയിക്കുന്ന സാമൂഹിക “എഞ്ചിനീയറിങ്ങ്”(പരിവർത്തന) ഘടകവും അതൊടോപ്പം ഇവിടെയുണ്ട്. 'മാതൃകാ നന്ദിഗ്രാം' ഉറപ്പാക്കുമെന്നുള്ള വാഗ്ദാനത്തിനു പുറമെ പാര്‍ട്ടിയുടെ പ്രകടന പത്രികയില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് പ്രത്യേക സംവരണവും നല്‍കുമെന്ന് മമതാ ബാനര്‍ജി പ്രഖ്യാപിക്കുന്നുണ്ട്. ഈ വാഗ്ദാനങ്ങള്‍ക്ക് വശംവദമാകുമോ നന്ദിഗ്രാം? അതോ വ്യക്തിപരമായ ഒരു വോട്ടെടുപ്പിലേക്ക് അത് ചായുമോ? ദിവസം ചെല്ലുന്തോറും ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കൂടുതല്‍ സങ്കീര്‍ണമാവുകയാണ്.

മമതാ ബാനര്‍ജി പ്രഖ്യാപിച്ച പാര്‍ട്ടിയുടെ 291 സ്ഥാനാര്‍ഥികളില്‍ മുസ്ലീം സ്ഥാനാര്‍ഥികളുടെ എണ്ണം ഗണ്യമാം വിധം കുറഞ്ഞിരിക്കുന്നു. നിലവില്‍ തന്നെ അത് ഒട്ടേറെ പേരുടെ നെറ്റി ചുളിച്ചു കഴിഞ്ഞു. 2016-ല്‍ 53 മുസ്ലീം സ്ഥാനാര്‍ഥികളെ രംഗത്തിറക്കിയ അതേ മമത തന്നെ ഇത്തവണ 35 സ്ഥാനാര്‍ഥികളേയാണ് ന്യൂനപക്ഷ സമുദായത്തില്‍ നിന്നും കണ്ടെത്തിയിരിക്കുന്നത്. 2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഈ 53 മുസ്ലീം സ്ഥാനാര്‍ഥികളില്‍ 35 പേരും വിജയിച്ചിരുന്നു. അപ്പോള്‍ എന്തുകൊണ്ടാണ് ഇത്തവണ മമതാ ബാനര്‍ജി മുസ്ലീം സ്ഥാനാര്‍ഥികളുടെ എണ്ണം കുറച്ചത്? തന്‍റെ എതിരാളികളായ ബിജെപി മുന്നിലേക്കിട്ട് കൊടുത്ത മതധ്രുവീകരണ കുരുക്കില്‍ കൃത്യമായി വീണു കൊടുത്തിരിക്കുകയാണ് മമതയെന്ന് അവരെ അടുത്ത് നിന്ന് നിരീക്ഷിക്കുന്ന രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.

മമതാ ബാനര്‍ജി ഇത്തവണ മുസ്ലീം സ്ഥാനാര്‍ഥികളുടെ എണ്ണം കുറച്ചുവെങ്കില്‍, പട്ടികജാതി സമുദായങ്ങളില്‍ നിന്നും കൂടുതല്‍ സ്ഥാനാര്‍ഥികളെ ഇറക്കുവാനുള്ള മറ്റൊരു വഴിയാണ് അവര്‍ വെട്ടിതെളിച്ചിരിക്കുന്നത് ഇതിലൂടെ എന്നും കാണാം. 2019 ലോക്‌സഭ തെരഞ്ഞെടുപ്പിലെ ഫലങ്ങളില്‍ നിന്നും ഒരു പാഠം ഉള്‍കൊണ്ടുള്ളതായിരിക്കാം തൃണമൂല്‍ നേതാവിന്‍റെ ഈ നീക്കം. ആ തെരഞ്ഞെടുപ്പില്‍ പട്ടികജാതി പട്ടികവര്‍ഗ സമുദായങ്ങള്‍ക്കായി സംവരണം ചെയ്തിട്ടുള്ള 84 നിയമസഭ മണ്ഡലങ്ങളില്‍ 46 എണ്ണത്തിലും ഭൂരിപക്ഷം കണ്ടെത്തുവാന്‍ അവരുടെ ബദ്ധ ശത്രുവായ ബിജെപിക്ക് കഴിഞ്ഞിരുന്നു.

അതിനാല്‍ 2011ലേയും 2016ലേയും നിയമസഭ തെരഞ്ഞെടുപ്പുകളില്‍ കണ്ടതു പോലെ മുസ്ലീം വോട്ടര്‍മാര്‍ തൃണമൂല്‍ കോണ്‍ഗ്രസിനു പിറകില്‍ അണിനിരക്കുമെന്ന് മമത ഉറപ്പാക്കിയിരിക്കുന്നു. അതല്ലെങ്കില്‍ ബിജെപി ഹിന്ദുക്കളില്‍ സൃഷ്ടിച്ചിരിക്കുന്ന പ്രതി-ധ്രുവീകരണത്തില്‍ കൂടുതല്‍ ഉല്‍കണ്ഠപ്പെട്ടു കൊണ്ട് 70-30 ഫോര്‍മുലയില്‍ നിന്നും കൂടുതല്‍ നേട്ടം കണ്ടെത്തുവാനുള്ള ഒരു ശ്രമമായിരിക്കാം അവര്‍ നടത്തുന്നത്. ഇതിനൊക്കെ ഉത്തരം കുടികൊള്ളുന്നത് ഗ്രാമീണ ബംഗാളിലെ നെല്‍പ്പാടങ്ങളിലും മത്സ്യ കുളങ്ങളിലുമൊക്കെയാണ്.

ഉച്ചസ്ഥായിലായിരിക്കുന്ന ഇത്തരത്തിലുള്ള തെരഞ്ഞെടുപ്പ് സമവാക്യങ്ങള്‍ക്കിടയില്‍ ആണ് മീനാക്ഷി മുഖര്‍ജിയുടെ കിടപ്പ്. നന്ദിഗ്രാമിലെ 2007ലെ ഭൂമി ഏറ്റെടുക്കല്‍ വിരുദ്ധ പ്രക്ഷോഭ വേളയില്‍ ഉണ്ടായ പൊലീസ് വെടിവെയ്പ്പില്‍ 14 പേര്‍ കൊല്ലപ്പെട്ട സംഭവത്തിന്‍റെ ഭാരമാണ് മീനാക്ഷി ഇപ്പോഴും തന്‍റെ യുവത്വമാര്‍ന്ന ചുമലുകളില്‍ ഏന്തി നടക്കുന്നത്. അടിസ്ഥാനപരമായി പാട്ടക്കാരുടെ ഒരു പ്രസ്ഥാനമായിരുന്നു അതെങ്കിലും പിന്നീട് തൃണമൂല്‍ കോണ്‍ഗ്രസ് അത് തട്ടിയെടുക്കുകയായിരുന്നു. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ അന്നത്തെ ടിഎംസിയുടെ യുവ നേതാവായിരുന്ന സുവേന്ദു അധികാരി തട്ടിയെടുക്കുകയായിരുന്നു. ബിജെപിക്ക് എതിരെയുള്ള തന്‍റെ നില ശക്തമാക്കുന്ന ശ്രമങ്ങളുടെ ഭാഗമായി നന്ദിഗ്രാമിലെ ഇടത് വോട്ടുകള്‍ കീശയിലാക്കുവാന്‍ എന്നും മമത ആഗ്രഹിക്കുന്നു. അതേ സമയം മഹാ വെല്ലുവിളികളുടെ എല്ലാ അനുകൂല ഘടകങ്ങളും മുതലെടുക്കുവാനാണ് സുവേന്ദുവിന്‍റെ തയ്യാറെടുപ്പ്.

1984ല്‍ ജാദവ്പൂരിലുണ്ടായപോലുള്ള ഞെട്ടിപ്പിക്കുന്ന അട്ടിമറിയൊന്നും ബംഗാള്‍ അധികം സാക്ഷ്യം വഹിച്ചിട്ടില്ല. അന്ന് രാഷ്ട്രീയത്തിലെ താരതമ്യേണ പുതുക്കക്കാരിയായിരുന്ന യുവ നേതാവ് മമതാ ബാനര്‍ജി സിപിഐഎംന്‍റെ അതികായനായ സോമനാഥ് ചാറ്റര്‍ജിയേയാണ് അവിടെ അട്ടിമറിച്ചത്. ഇത്തവണ നന്ദിഗ്രാമില്‍ ധ്രുവീകരണ ഘടകത്തിന്‍റെ മുനയൊടിക്കുവാൻ മീനാക്ഷിക്ക് കഴിയുകയും നല്ലൊരു ശതമാനം വോട്ടുകള്‍ നേടി കൊണ്ട് രണ്ടാം സ്ഥാനത്ത് എത്താന്‍ കഴിഞ്ഞാല്‍ പോലും ബംഗാളിലെ രാഷ്ട്രീയ ചരിത്രത്തിലെ ഒരു കറുത്ത കുതിരയായി മാറി കൊണ്ട് അവര്‍ മമതാ ബാനര്‍ജിയേയോ അല്ലെങ്കില്‍ സുവേന്ദു അധികാരിയേയോ തോല്‍പ്പിക്കുന്നതിനു കാരണമായി മാറും. അതല്ല, മീനാക്ഷി അവിടെ വിജയിക്കുകയാണ് ചെയ്യുന്നതെങ്കില്‍ അതിദയനീയമാം വിധം തകര്‍ന്നു പോയിരിക്കുന്ന ഇടതുപക്ഷത്തിനാവശ്യമായ ഒരു പോഷക ഘടകമായി അവര്‍ ഉയര്‍ന്നു വരികയും ചെയ്യും. നന്ദിഗ്രാമിനു വേണ്ടിയുള്ള പോരാട്ടം അതിനാല്‍ വിശാലമായി തുറന്നു കിടക്കുകയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.