ETV Bharat / bharat

#LIVE UPDATE: ബംഗാള്‍ അഞ്ചാംഘട്ടം പുരോഗമിക്കുന്നു; ഭേദപ്പെട്ട പോളിങ് - അഞ്ചാംഘട്ടം

live page  കൂച്ച് ബിഹാർ  bengal elections  fifth phase  ബംഗാള്‍ അഞ്ചാംഘട്ടം  അഞ്ചാംഘട്ടം  ബംഗാള്‍
ബംഗാള്‍ അഞ്ചാംഘട്ടം; ജനങ്ങളോട് വോട്ടു ചെയ്യാനഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രി
author img

By

Published : Apr 17, 2021, 9:41 AM IST

Updated : Apr 17, 2021, 2:09 PM IST

14:04 April 17

ജനക്കൂട്ടത്തെ പിരിച്ച് വിടാന്‍ കേന്ദ്ര സേന വെടിയുതിര്‍ത്തു.

live page  കൂച്ച് ബിഹാർ  bengal elections  fifth phase  ബംഗാള്‍ അഞ്ചാംഘട്ടം  അഞ്ചാംഘട്ടം  ബംഗാള്‍
ജനക്കൂട്ടത്തെ പിരിച്ച് വിടാന്‍ കേന്ദ്ര സേന വെടിയുതിര്‍ത്തു.

പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലെ ദേഗംഗ നിയമസഭാ മണ്ഡലത്തിന്‍റെ പരിധിക്കുള്ളിൽ കുറൽഗച്ച പ്രദേശത്തെ പോളിങ് ബൂത്തിന് മുന്നിൽ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ കേന്ദ്ര സേന വെടിയുതിർത്തു. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ നേരത്തെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയിരുന്നു. സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

13:53 April 17

ഉച്ചക്ക് 1.34 വരെ 54.67 ശതമാനം പോളിങ്

ബംഗാളില്‍ അഞ്ചാം ഘട്ട  പോളിങ് പുരോഗമിക്കുന്നു. ഉച്ചക്ക് 1.34 വരെ 54.67 ശതമാനം പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്. 

12:52 April 17

ബിജെപി നേതാക്കള്‍ തെരഞ്ഞടുപ്പ് കമ്മിഷനെ കണ്ടു

  • As far as the authenticity of the tape is concerned, Derek O'Brien and Sukhendu Sekhar Roy confirmed it in a conversation with media. The only goal of the tape was to create further polarisation: Shishir Bajoria, BJP after meeting Election Commission in Kolkata pic.twitter.com/sjLLoOKQl4

    — ANI (@ANI) April 17, 2021 " class="align-text-top noRightClick twitterSection" data=" ">

ബിജെപി നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മിഷനുമായി നടത്തിയ കൂടിക്കാഴ്ച അവസാനിച്ചു. കൂച്ച് ബിഹാര്‍ വെടിവെപ്പുമായി ബന്ധപ്പെട്ട് വിവാദമായ ഓഡിയോ ക്ലിപ്പിനെ സംബന്ധിച്ചാണ് നേതാക്കള്‍ കമ്മിഷനുമായി ചര്‍ച്ച നടത്തിയത്.  കൂടുതൽ ധ്രുവീകരണം സൃഷ്ടിക്കുക എന്നതായിരുന്നു ഓഡിയോ ക്ലിപ്പിന്‍റെ ഏക ലക്ഷ്യമെന്ന് കമ്മിഷനുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ബിജെപി നേതാവ് ഷിഷിർ ബജോറിയ മാധ്യമങ്ങളോട് പറഞ്ഞു.

11:46 April 17

രാവിലെ 11.37 വരെ 36.02 ശതമാനം പോളിങ്

സംസ്ഥാനത്ത് നടക്കുന്ന അഞ്ചാം ഘട്ട തെരഞ്ഞെടുപ്പില്‍  രാവിലെ 11.37 വരെ 36.02 ശതമാനം പോളിങ് രേഖപ്പെടുത്തി. വോട്ടെടുപ്പ് പുരോഗമിക്കുകയാണ്.

10:41 April 17

ബിജെപി പോളിങ് ഏജന്‍റ് കുഴഞ്ഞുവീണ് മരിച്ചു; റിപ്പോര്‍ട്ട് തേടി തെരഞ്ഞെടുപ്പ് കമ്മിഷന്‍

  • West Bengal: Election Commission has sought a report over the sudden death of a BJP polling agent at booth number 107 in Kamarhati today

    "His name is Abhijeet Samant. Nobody helped him, there is no facility for treatment here," says brother of the deceased BJP polling agent pic.twitter.com/vYRvzrbIYC

കൊല്‍ക്കത്ത: ബിജെപി പോളിങ് ഏജന്‍റ് കുഴഞ്ഞുവീണു മരിച്ചു. അഭിജിത് സമന്ത് എന്നയാളാണ് മരിച്ചത്. കാമർഹതിയിലെ ബൂത്ത് നമ്പർ 107ലാണ് സംഭവം. അതേസമയം അഭിജിത്തിനെ ആരും സഹായിച്ചില്ലെന്നും പ്രദേശത്ത് ചികിത്സിക്കാൻ സൗകര്യങ്ങളുണ്ടായിരുന്നില്ലെന്നും  സഹോദരൻ ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട്  തെരഞ്ഞെടുപ്പ് കമ്മിഷൻ റിപ്പോർട്ട് തേടി. 

10:06 April 17

ബംഗാളില്‍ അഞ്ചാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള ദൃശ്യം

ബംഗാളില്‍ അഞ്ചാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങള്‍.

09:25 April 17

കൂച്ച് ബിഹാർ ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് നടക്കുന്നത്. കേന്ദ്ര സേനയുടെ 853 കമ്പനികളെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുള്ളത്.

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നടക്കുന്ന അഞ്ചാംഘട്ട തെരഞ്ഞെടുപ്പില്‍ എല്ലാ ജനങ്ങളും തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ജനങ്ങളോട് വോട്ടുചെയ്യാന്‍ ആവശ്യപ്പെട്ടത്. കന്നി വോട്ടര്‍മാര്‍ നിര്‍ബന്ധമായും വോട്ട് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് 45 മണ്ഡലങ്ങളിലേക്കുള്ള അഞ്ചാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു.  

കൂച്ച് ബിഹാർ ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് നടക്കുന്നത്. കേന്ദ്ര സേനയുടെ 853 കമ്പനികളെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുള്ളത്. 319 സ്ഥാനാര്‍ഥികളാണ് അഞ്ചാം ഘട്ടത്തില്‍ ജനവിധി തേടുന്നത്. ഇതില്‍ 281 പേര്‍ പുരുഷന്മാരും 38 പേര്‍ സ്ത്രീകളുമാണ്. സിലിഗുരി മേയറും ഇടതുമുന്നണി നേതാവുമായ അശോക് ഭട്ടാചാര്യ, സംസ്ഥാന മന്ത്രിമാരായ ഗൗതം ദേബ്, ബ്രാത്യ ബസു, ബിജെപിയുടെ സമിക് ഭട്ടാചാര്യ തുടങ്ങിയവരാണ് അഞ്ചാം ഘട്ടത്തില്‍ ജനവിധി തേടുന്ന പ്രമുഖര്‍.  

57,23,766 പുരുഷന്മാർ, 56,11,354 സ്ത്രീകൾ, 224 ട്രാന്‍സ്ജന്‍ഡേഴ്സ് എന്നിവരുൾപ്പെടെ 1,13,35,344 വോട്ടർമാരാണ് ഇന്ന് പോളിങ് ബൂത്തിലെത്തുക. 29 ദേശീയ, പ്രാദേശിക പാർട്ടികളിൽ നിന്നുള്ള 319 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. കൊവിഡ് മാനദണ്ഡങ്ങളും സാമൂഹിക അകലവും ഉറപ്പു വരുത്തുന്നതിനായി ആറ് ജില്ലകളിലായി 15,789 പോളിങ് സ്റ്റേഷനുകൾ സ്ഥാപിച്ചിട്ടുണ്ട്.

Last Updated : Apr 17, 2021, 2:09 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.