കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ 55 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നുമായി നാല് പേര്‍ അറസ്റ്റില്‍. 2.29 കിലോഗ്രാം ആംഫെറ്റാമിന്‍ ഗുളികകളും 10.06 കിലോഗ്രാം ഹെറോയിനുമാണ് പൊലീസ് പിടികൂടിയത്.
മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന മാല്‍ഡ, മണിപ്പൂര്‍ സ്വദേശികളെ വെള്ളിയാഴ്‌ച കൊല്‍ക്കത്തയിലെ വെസ്റ്റ് പോര്‍ട്ട് മേഖലയില്‍ നിന്ന് സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് പിടികൂടുകയായിരുന്നു. 2.29 കിലോഗ്രാം ആംഫെറ്റാമിന്‍ ഗുളികകള്‍ (യാബാ) ഇവരില്‍ നിന്ന് പൊലീസ് കണ്ടെടുത്തു.
തുടര്‍ന്ന് ഇവരെ ചോദ്യം ചെയ്‌തതില്‍ നിന്നാണ് മയക്കുമരുന്ന് റാക്കറ്റിലെ മറ്റ് അംഗങ്ങളെ കുറിച്ച് പൊലീസിന് വിവരം ലഭിത്തുന്നത്. പിന്നാലെ മല്‍ഡ ജില്ലയിലെ ഗസോളില്‍ നിന്ന് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഇവരില്‍ നിന്ന് 10.06 കിലോഗ്രാം ഹെറോയിന്‍ പിടികൂടി. ഇതിന് 50 കോടി രൂപ വിലമതിക്കുമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്.
Also read: കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട : മലദ്വാരത്തിലും കാലിലുമായി 4 പേര്‍ ഒളിപ്പിച്ച് കടത്തിയത് 5.78 കിലോ