കൊല്‍ക്കത്ത : ബംഗാളില്‍ മന്ത്രിസഭ പുനസംഘടനയ്ക്ക് മമത ബാനര്‍ജി സര്‍ക്കാര്‍. സംസ്ഥാനത്ത് ബുധനാഴ്‌ച മന്ത്രിസഭ പുനഃസംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. നാലോ അഞ്ചോ പുതുമുഖങ്ങൾ ഉള്‍പ്പെടും.
മൊത്തത്തില്‍ പിരിച്ചുവിട്ട് പുതിയ മന്ത്രിസഭ രൂപീകരിക്കാൻ പദ്ധതിയില്ലെന്നും ചിലരെ കൂടി ഉള്‍ക്കൊള്ളിച്ചുകൊണ്ട് ചില മാറ്റങ്ങള്‍ നടത്താനാണ് തീരുമാനമെന്നും മമത ബാനര്‍ജി അറിയിച്ചു. മന്ത്രിമാരായ സുബ്രത മുഖർജി, സധൻ പാണ്ഡേ എന്നിവരുടെ നിര്യാണവും പാര്‍ഥ ചാറ്റര്‍ജിയെ ഇ.ഡി അറസ്റ്റ് ചെയ്‌തതുമാണ് ബംഗാള്‍ മന്ത്രിസഭയില്‍ പ്രതിസന്ധിക്ക് കാരണമായത്. പാര്‍ഥ ചാറ്റര്‍ജിയുടെ 4 വകുപ്പുകള്‍ ഉള്‍പ്പടെ 11 എണ്ണം നിലവില്‍ കൈകാര്യം ചെയ്യുന്നത് മുഖ്യമന്ത്രിയാണ്.