ബെംഗളൂരു: ഭാരത് ബയോടെക്കിൻ്റെ കൊവാക്‌സിൻ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണം ഇന്ത്യയിൽ പന്ത്രണ്ട് ആശുപത്രികളിൽ പുരോഗമിക്കുന്നു. കഴിഞ്ഞ പത്ത് ദിവസമായി മൂന്നാം ഘട്ട പരീക്ഷണം ആശുപത്രികളിൽ നടക്കുകയാണ്.
കർണാടകയിലെ ജീവൻരേഖ ആശുപത്രിയിൽ ആദ്യ ഘട്ട ക്ലിനിക്കൽ പരീക്ഷണത്തിൽ നാല് പേർക്കാണ് വാക്‌സിൻ കുത്തിവയ്‌പ് നടത്തിയത്. രണ്ടാം ഘട്ടത്തിൽ 50 പേരിലും പരീക്ഷണം നടത്തി. മൂന്നാം ഘട്ടത്തിൽ 780 പേരിലാണ് വാക്‌സിൻ പരീക്ഷണം നടത്തുന്നത്. 2021ൽ കൊവാക്‌സിൻ വിപണിയിലെത്തുമെന്നാണ് സൂചന.
വാക്‌സിൻ സ്വീകരിച്ച ആർക്കും പാർശ്വഫലങ്ങൾ ഉണ്ടായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. വാക്‌സിൻ സംബന്ധിച്ച അഭ്യൂഹങ്ങൾക്ക് ചെവികൊടുക്കരുതെന്ന് ജീവൻ രേഖ ആശുപത്രി മേധാവി ഡോ. അമിത് ഭാട്ടെ പറഞ്ഞു.