ETV Bharat / bharat

ഓക്സിജൻ ക്ഷാമത്തിനിടെ കേന്ദ്രം രാഷ്ട്രീയം കളിക്കരുതെന്ന് കോണ്‍ഗ്രസ്

സംസ്ഥാനങ്ങൾ ഓക്‌സിജൻ ഉപയോഗിക്കുന്നതിൽ നിയന്ത്രണമേർപ്പെടുത്തണമെന്ന കേന്ദ്ര മന്ത്രി പീയുഷ്‌ ഗോയലിന്‍റെ പരാമർശത്തെ തുടർന്നാണ്‌ കോൺഗ്രസ്‌ രംഗത്തെത്തിയത്

Remdesivir  Indian oxygen crisis  oxygen shortage  Piyush Goyal  Congress  ഓക്‌സിജൻ ക്ഷാമം  കേന്ദ്ര സർക്കാർ  കോൺഗ്രസ്
ഓക്‌സിജൻ ക്ഷാമം നേരിടുന്നതിനിടയിൽ കേന്ദ്ര സർക്കാർ രാഷ്‌ട്രീയം കളിക്കുകയാണെന്ന് കോൺഗ്രസ്
author img

By

Published : Apr 20, 2021, 9:24 AM IST

ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങൾ ഓക്‌സിജൻ ക്ഷാമം നേരിടുന്നതിനിടയിൽ കേന്ദ്ര സർക്കാർ രാഷ്‌ട്രീയം കളിക്കുകയാണെന്ന്‌ കോൺഗ്രസ്‌. സംസ്ഥാനങ്ങൾ ഓക്‌സിജൻ ഉപയോഗിക്കുന്നതിൽ നിയന്ത്രണമേർപ്പെടുത്തണമെന്ന കേന്ദ്ര മന്ത്രി പീയുഷ്‌ ഗോയലിന്‍റെ പരാമർശത്തെ തുടർന്നാണ്‌ കോൺഗ്രസ്‌ രംഗത്തെത്തിയത്‌.

ഇക്കാര്യത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട കേന്ദ്രസർക്കാർ ഇത്തരം പ്രസ്താവനകൾ നൽകി കൂടുതൽ നിരുത്തരവാദപരമായി മാറുകയാണെന്ന്‌ മഹാരാഷ്ട്ര കാബിനറ്റ് മന്ത്രി അശോക് ചവാൻ ആരോപിച്ചു . നിലവിൽ മഹാരാഷ്ട്രയിൽ 1,806 ടൺ ഓക്‌സിജനാണ്‌ സംസ്ഥാന സർക്കാർ വിതരണം ചെയ്യുന്നത്‌.

സംസ്ഥാന സർക്കാരുകൾ അവരുടെ ജോലി നല്ലരീതിയിൽ ചെയ്യുന്നുണ്ട്. എന്നാൽ സംസ്ഥാനങ്ങളെ വിമർശിക്കുന്നതിനുപകരം ഇത്തരം ഗുരുതരമായ സാഹചര്യങ്ങളിൽ കേന്ദ്രത്തിന് സഹായം നൽകാൻ കഴിയുമെങ്കിൽ അത് സ്വാഗതാർഹമായ നടപടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പീയുഷ്‌ ഗോയലിന്‍റെ പ്രസ്‌താവനയെ വിമർശിച്ച്‌ ദിഗ്‌വിജയ്‌ സിങ്ങ്‌ അടക്കമുള്ള കോൺഗ്രസ്‌ നേതാക്കൾ രംഗത്തെത്തിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.