ETV Bharat / bharat

BUDGET 2022: ഇലക്‌ട്രിക് വാഹനങ്ങൾക്ക് മുൻഗണന; ബാറ്ററി സ്വാപ്പിങ് നയം പ്രഖ്യാപിച്ചു

നഗരപ്രദേശങ്ങളിൽ ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള പൊതുഗതാഗതത്തിന് പ്രാധാന്യം നൽകുമെന്ന് ബജറ്റ് പ്രഖ്യാപനം. ഇലക്‌ട്രിക് ചാർജിങ് സ്റ്റേഷനുകൾ രാജ്യത്താകമാനം വ്യാപിപ്പിക്കുമെന്നും ധനമന്ത്രി.

Battery swapping policy for EVs will be introduced, says Union Finance Minister  special mobility zones for electric vehicles  BUDGET 2022  മോദി സർക്കാരിന്‍റെ ബജറ്റ്  ധനമന്ത്രി നിർമല സീതാരാമന്‍റെ ബജറ്റ്  കേന്ദ്ര ബജറ്റ് 2022  ബജറ്റ് 2022  central budget 2022  BUDGET 2022 electric vehicles  Preference for electric vehicles in budget
BUDGET 2022: ഇലക്‌ട്രിക് വാഹനങ്ങൾക്ക് മുൻതൂക്കം; ബാറ്ററി സ്വാപ്പിങ് നയം പ്രഖ്യാപിച്ചു
author img

By

Published : Feb 1, 2022, 1:22 PM IST

ന്യൂഡൽഹി: ഇലക്ട്രിക് വാഹന മേഖലയെ ഉത്തേജിപ്പിക്കുന്നതിന് രാജ്യത്ത് ഇലക്‌ട്രിക് വാഹനങ്ങളുടെ നിർമ്മാണവും, ഉപയോഗവും പ്രോത്സാഹിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ. സീറോ ഫോസിൽ ഇന്ധന നയമുള്ള പ്രത്യേക മൊബിലിറ്റി സോണുകൾ അവതരിപ്പിക്കുമെന്നും ധനമന്ത്രി ബജറ്റ് അവതരണത്തിൽ പറഞ്ഞു.

ഇലക്‌ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും രാജ്യത്തെ മലിനീകരണപ്രശ്‌നങ്ങൾ തടയുന്നതിനുമായി ബാറ്ററി സ്വാപ്പിങ് നയം കൊണ്ടുവരുമെന്നും മന്ത്രി അറിയിച്ചു. ബാറ്ററികൾ ചാർജ് ചെയ്യാതെ മാറ്റിവച്ച് യാത്ര തുടരാവുന്ന പദ്ധതിയാണിത്. നഗരപ്രദേശങ്ങളിലെ സ്ഥലപരിമിതി കണക്കിലെടുത്താണ് ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.

ALSO READ: BUDGET 2022: രാജ്യത്തിന് സ്വന്തമായി ഡിജിറ്റൽ കറൻസി; പ്രഖ്യാപനവുമായി ധനമന്ത്രി

മലിനീകരണം പൂർണമായും തടയുന്നതിനായി നഗരപ്രദേശങ്ങളിൽ ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള പൊതുഗതാഗതത്തിന് പ്രാധാന്യം നൽകും. കൂടാതെ ഇലക്‌ട്രിക് ചാർജിങ് സ്റ്റേഷനുകൾ രാജ്യത്താകമാനം വ്യാപിപ്പിക്കുമെന്നും ധനമന്ത്രി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.