ബെംഗളൂരു: മുതിര്‍ന്ന ജെഡിഎസ് നേതാവ് ബാസവരാജ ഹൊരടി ബിജെപിയില്‍ ചേര്‍ന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ സാന്നിധ്യത്തിലായിരുന്നു ഏഴ് തവണ കര്‍ണാടക നിയമസഭ സ്‌പീക്കറായിരുന്ന നേതാവിന്‍റെ പുതിയ പാര്‍ട്ടി പ്രവേശനം. ഹൊരടിയുടെ വരവ് സംസ്ഥാനത്തെ ബിജെപിയെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി ബാസവരാജ് ബൊമ്മൈ അഭിപ്രായപ്പെട്ടു.
മെമ്പര്‍ ഓഫ് ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ഉത്തര കന്നഡ മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാര്‍ഥിയായി ബാസവരാജ ഹെരടി മത്സരിക്കുമെന്ന് അമിത്‌ഷാ പരിപാടിയില്‍ അറിയിച്ചു. ഹൊരടിയുടെ പാര്‍ട്ടിപ്രവേശന പരിപാടികള്‍ റെയ്‌സ് കോഴ്‌സ് റോഡിലുള്ള താജ് വെസ്റ്റ് എന്‍ഡ് ഹോട്ടലിലാണ് സംഘടിപ്പിച്ചത്. ചടങ്ങില്‍ മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ, കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി, മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടർ, മന്ത്രിമാരായ ആർ. അശോക്, ആരാഗ ജ്ഞാനേന്ദ്ര, കോട്ട ശ്രീനിവാസ് പൂജാരി, ബിജെപി ദേശീയ ജനറൽ സെക്രട്ടറി സിടി രവി എന്നിവർ പങ്കെടുത്തു.