ETV Bharat / bharat

ബാങ്ക് ഉപഭോക്താക്കളറിയാൻ.... ഒക്ടോബര്‍ ഒന്ന് മുതല്‍ നിയമങ്ങള്‍ അടിമുടി മാറുന്നു!

author img

By

Published : Sep 28, 2021, 1:35 PM IST

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ നിയമമനുസരിച്ച് ഓട്ടോ ഡെബിറ്റ് പെയ്‌മെന്‍റിന് 24 മണിക്കൂര്‍ മുന്‍പ് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കണം

ബാങ്ക് നിയമങ്ങള്‍ മാറ്റം വാര്‍ത്ത  ബാങ്ക് നിയമങ്ങള്‍ ഒക്‌ടോബര്‍ ഒന്ന് വാര്‍ത്ത  ഓട്ടോ ഡെബിറ്റ് പെയ്‌മെന്‍റ് മുന്നറിയിപ്പ് വാര്‍ത്ത  ബാങ്ക് പുതിയ വാര്‍ത്ത  റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ നിയമം വാര്‍ത്ത  bank rules news  new bank rules  പുതിയ ബാങ്ക് നിയമങ്ങള്‍ വാര്‍ത്ത  bank rules change october 1 news  bank cheque book news  auto debit rules news
ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കാതെ പണം ഈടാക്കാനാകില്ല, ബാങ്ക് നിയമങ്ങളിലെ പുതിയ മാറ്റങ്ങള്‍ ഇതൊക്കെ...

ന്യൂഡല്‍ഹി: ഒക്ടോബർ ഒന്ന് മുതൽ രാജ്യത്തെ ബാങ്കുകളില്‍ നിരവധി പുതിയ നിയമങ്ങളാണ് പ്രാബല്യത്തിൽ വരുന്നത്. ഉപഭോക്‌താക്കളുടെ അനുമതിയില്ലാതെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളില്‍ നിന്ന് ബാങ്കുകള്‍ക്ക് പണം ഈടാക്കാനാകില്ല (ഓട്ടോ ഡെബിറ്റ്). റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ നിയമമനുസരിച്ച് ഓട്ടോ ഡെബിറ്റ് പെയ്‌മെന്‍റിന് 24 മണിക്കൂര്‍ മുന്‍പ് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കണം. ഉപഭോക്താക്കള്‍ സ്ഥിരീകരിച്ചാല്‍ മാത്രമേ ബാങ്കിന് അക്കൗണ്ടില്‍ നിന്ന് പണം ഈടാക്കാനാകൂ. എസ്‌എംഎസ് അല്ലെങ്കില്‍ ഇമെയില്‍ വഴി ഉപഭോക്താക്കളെ വിവരം അറിയിക്കാം.

യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ഓറിയന്‍റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ്, അലഹബാദ് ബാങ്ക് എന്നി ബാങ്കുകളിലെ പഴയ ചെക്ക് ബുക്കുകളും എംഐസിആര്‍ കോഡുകളും ഒക്‌ടോബര്‍ ഒന്ന് മുതല്‍ ഉപയോഗിക്കാനാകില്ല. മൂന്ന് ബാങ്കുകളും മറ്റ് ബാങ്കുകളുമായി ലയിച്ചതിനാല്‍ അക്കൗണ്ട് നമ്പറുകള്‍, ഐഎഫ്എസ്‌സി, എംഐസിആര്‍ കോഡുകള്‍ മാറിയിട്ടുണ്ട്. ഇതിനാല്‍ പഴയ ചെക്ക് ബുക്കുകള്‍ അടുത്ത മാസം മുതല്‍ ഉപയോഗിക്കാനാകില്ല.

പെന്‍ഷന്‍ നിയമങ്ങളിലും മാറ്റമുണ്ട്. 80 വയസ് കഴിഞ്ഞവര്‍ക്ക് ഒക്‌ടോബര്‍ ഒന്ന് മുതല്‍ രാജ്യത്തെ പ്രധാന പോസ്‌റ്റ് ഓഫിസുകളിലെ ജീവന്‍ പ്രമാന്‍ കേന്ദ്രങ്ങളില്‍ ഡിജിറ്റല്‍ ലൈഫ് രേഖകള്‍ സമര്‍പ്പിക്കാം. നവംബര്‍ മുപ്പത് വരെയാണ് രേഖകള്‍ സമര്‍പ്പിക്കാനുള്ള സമയപരിധി.

Also read: ഒക്ടോബറിൽ 21 ദിവസങ്ങള്‍ ബാങ്ക് അവധി ; തുറക്കാദിനങ്ങളുടെ പട്ടിക ഇങ്ങനെ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.