ETV Bharat / bharat

വായ്‌പാതട്ടിപ്പ് : 'വിജയ് മല്യ, നിരവ് മോദി, മെഹുല്‍ ചോക്‌സി എന്നിവര്‍ 18,000 കോടി തിരികെ നല്‍കിയെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍

വായ്‌പാതട്ടിപ്പ് നടത്തിയ വ്യവസായ പ്രമുഖര്‍ 18000 കോടി ബാങ്കുകള്‍ക്ക് തിരികെ നല്‍കിയെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത

author img

By

Published : Feb 23, 2022, 8:44 PM IST

Solicitor General Tushar Mehta in Supreme Court  Bank loan scam case in Supreme Court  വായ്‌പാതട്ടിപ്പ് കേസില്‍ സുപ്രീം കോടതിയില്‍ വിശദീകരണവുമായി കേന്ദ്രം  സോളിസിറ്റർ ജനറൽ തുഷാർ മേത്ത  വായ്‌പാതട്ടിപ്പ് നടത്തി രാജ്യം വിട്ട വ്യവസായ പ്രമുഖര്‍  വായ്‌പാതട്ടിപ്പ് നടത്തി വിജയ് മല്യ, നിരവ് മോദി, മെഹുല്‍ ചോക്‌സി  18,000 crore have been returned to the banks on Bank loan scam
വായ്‌പാതട്ടിപ്പ്: വിജയ് മല്യ, നിരവ് മോദി, മെഹുല്‍ ചോക്‌സി എന്നിവര്‍ 18000 കോടി തിരികെ നല്‍കി: കേന്ദ്രം സുപ്രീം കോടതിയില്‍

ന്യൂഡൽഹി : വായ്‌പാതട്ടിപ്പ് നടത്തി രാജ്യം വിട്ട വ്യവസായ പ്രമുഖരായ വിജയ് മല്യ, നിരവ് മോദി, മെഹുല്‍ ചോക്‌സി എന്നിവര്‍ 18000 കോടി രൂപ ബാങ്കുകള്‍ക്ക് തിരികെ നല്‍കിയതായി കേന്ദ്ര സര്‍ക്കാര്‍. സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് ഇക്കാര്യം ബുധനാഴ്ച സുപ്രീം കോടതിയെ അറിയിച്ചത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമവുമായി ബന്ധപ്പെട്ട് (പി.എം.എൽ.എ) സുപ്രീം കോടതിയിൽ 67,000 കോടിയുടെ കേസാണ് കെട്ടിക്കിടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഓരോ വര്‍ഷവും കേസുകള്‍ വര്‍ധിക്കുന്നു

4,700 കേസുകൾ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് അന്വേഷിക്കുന്നുണ്ട്. 2015 - 16 ല്‍ അന്വേഷണത്തിനായി 111 കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌തപ്പോള്‍ 2020-21 ൽ അത് 981 ആണ്. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് രജിസ്‌റ്റര്‍ ചെയ്യുന്ന കേസുകളില്‍ നടത്തുന്ന അന്വേഷണം, വസ്‌തുക്കളും ആസ്‌തികളും കണ്ടുകെട്ടല്‍ എന്നിവയിലെ അധികാരം സംബന്ധിച്ച വിവിധ കേസുകളാണ് സുപ്രീം കോടതിയ്‌ക്ക് മുന്‍പാകെയുള്ളത്.

ALSO READ: ട്രെയിനില്‍ ഇനി റേഡിയോ പാടും.. യാത്രക്കാര്‍ക്ക് ഉല്ലാസത്തിന് വഴിയൊരുക്കി റെയില്‍വേ

ഇത് പരിഗണിക്കവെയാണ് കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ കണക്കുകള്‍ വിശദീകരിച്ചത്. അഞ്ച് വർഷത്തിനിടെ (2016 മുതൽ 2021 വരെ) പൊലീസും മറ്റ് എൻഫോഴ്‌സ്‌മെന്‍റ് ഏജൻസികളും ഏകദേശം 33 ലക്ഷം എഫ്‌.ഐ.ആർ ആണ് രജിസ്റ്റർ ചെയ്‌തത്.

അതില്‍ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമവുമായി ബന്ധപ്പെട്ട് 2,086 കേസുകളാണ് അന്വേഷണത്തിനായി എടുത്തതെന്നും മേത്ത കോടതിയില്‍ വ്യക്തമാക്കി. ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, സി.ടി രവികുമാർ എന്നിവര്‍ക്ക് മുന്‍പാകെയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.