ETV Bharat / bharat

ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതോടെ പ്രതിസന്ധിയിൽ; ഭാര്യയുടെ ചികിത്സ ചെലവിനു പോലും പണമില്ലെന്ന് മനീഷ് സിസോദിയ

author img

By

Published : Aug 5, 2023, 8:48 AM IST

കോടതിയുടെ ഉത്തരവില്ലാതെ കുടുംബത്തിന്‍റെയും ഭാര്യയുടെ ചികിത്സയുടെയും ചെലവിന് ആവശ്യമായ തുക പിൻവലിക്കുന്നതിന് ബാങ്ക് അനുമതി നൽകുന്നില്ലെന്നാണ് മനീഷ് സിസോദിയയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചത്.

jailed AAP leader Manish Sisodia faces financial crunch  Manish Sisodia faces financial crunch  മനീഷ് സിസോദിയ  Manish Sisodia  Manish Sisodia financial crunch  ന്യൂഡൽഹി  crime news
Manish Sisodia faces financial crunch

ന്യൂഡൽഹി : മദ്യനയക്കേസിൽ ജയിൽ ശിക്ഷയനുഭവിക്കുന്ന എഎപി നേതാവും ഡൽഹി മുൻ ഉപമുഖ്യമന്ത്രിയുമായിരുന്ന മനീഷ് സിസോദിയ വലിയ രീതിയിലുള്ള സാമ്പത്തിക പ്രതിസന്ധി നേരിടുന്നതായി റിപ്പോർട്ട്. എഎപി സർക്കാരിലെ പ്രധാനിയായിരുന്ന മനീഷ് സിസോദിയ എക്‌സൈസ് നയ അഴിമതി കേസിൽ ശിക്ഷ അനുഭവിക്കുന്നതിനാൽ അദ്ദേഹത്തിന്‍റെ ബാങ്ക് അക്കൗണ്ട് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് മരവിപ്പിച്ചതാണ് ഇതിന് കാരണം. ഇതോടെ സിസോദിയയുടെ കുടുംബത്തിന്‍റെയും ഭാര്യയുടെ ചികിത്സയുടെയും ചെലവിന് ആവശ്യമായ പണമില്ലെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ കോടതിയെ അറിയിച്ചത്.

രോഗിയായ ഭാര്യയുടെ ചികിത്സയ്‌ക്കും കുടുംബത്തിന്‍റെ ദൈനംദിന ചെലവുകൾക്കുമായി സ്വന്തം ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാനുള്ള അനുമതിയുണ്ടായിരുന്നു. കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് ആവശ്യമായ തുക പിന്‍വലിക്കാനുള്ള ചെക്കില്‍ ഒപ്പിടാന്‍ കോടതി അനുമതി നല്‍കിയിരുന്നത്. തുടർന്ന് ജൂലൈ 31ന് ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാൻ അനുമതി തേടി റോസ് അവന്യൂ കോടതിയിൽ ഹർജി നൽകിയത്.

സിസോദിയ സമർപ്പിച്ച ഈ ഹർജിയിൽ റോസ് അവന്യൂ കോടതി, ഇഡിക്ക് നോട്ടിസ് അയച്ച് മറുപടി തേടിയിരുന്നു. ഓഗസ്‌റ്റ് നാലിനാണ് പ്രത്യേക സിബിഐ ജഡ്‌ജി എം കെ നാഗ്‌പാൽ ഹർജിയിൽ വാദം കേട്ടത്. ബാങ്ക് അക്കൗണ്ടിൽ നിന്ന് സിസോദിയയ്‌ക്ക് പിൻവലിക്കാവുന്ന പണത്തിന്‍റെ പരിധി കോടതി നിശ്ചയിക്കുമെന്നാണ് പ്രതീക്ഷ.

കോടതിയിൽ നിന്ന് രേഖാമൂലമുള്ള ഉത്തരവില്ലാതെ കുടുംബത്തിന്‍റെയും ഭാര്യയുടെ ചികിത്സയുടെയും ചെലവിന് ആവശ്യമായ തുക പിൻവലിക്കുന്നത് ബാങ്ക് തടയുകയാണെന്ന് സിസോദിയയുടെ അഭിഭാഷകൻ മുഹമ്മദ് ഇർഷാദ് കോടതിയെ അറിയിച്ചത്. താത്‌കാലിക മെഡിക്കൽ ജാമ്യത്തിനായി സിസോദിയ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് സെപ്‌റ്റംബറിലേക്ക് മാറ്റി. ഡൽഹി മദ്യനയക്കേസിലെ സ്ഥിരം ജാമ്യത്തിനായുള്ള അദ്ദേഹത്തിന്‍റെ ഹർജിയ്‌ക്കൊപ്പം ഇടക്കാല ജാമ്യത്തിനുള്ള ഹർജിയും സുപ്രീം കോടതി പരിഗണിക്കും.

ALSO READ : Manish Sisodia | കള്ളപ്പണം വെളുപ്പിക്കൽ കേസ് : മനീഷ് സിസോദിയയും ഭാര്യയുമടക്കം 4 പേരുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി

കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ അറസ്‌റ്റിലായ എഎപി നേതാവും ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ ഉള്‍പ്പടെയുള്ളവരുടെ സ്വത്തുക്കള്‍ കഴിഞ്ഞ ജൂലൈ മാസത്തിൽ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് കണ്ടുകെട്ടിയിരുന്നു. മനീഷ് സിസോദിയ, ഭാര്യ സീമ സിസോദിയ, ചാരിയറ്റ് പ്രൊഡക്ഷൻസ് ഡയറക്‌ടർ രാജേഷ് ജോഷി, ഗൗതം മൽഹോത്ര എന്നിവരുടെ സ്ഥാവര ജംഗമ വസ്‌തുക്കളുടെ മേലാണ് നടപടിയെടുത്തത്.

മനീഷ് സിസോദിയയുടെ 11.49 ലക്ഷം രൂപയുടെ ബാങ്ക് ബാലൻസും ബ്രിൻഡ്‌കോ സെയിൽസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനവും ഉൾപ്പെടെ 44.29 കോടി രൂപയുടെ സ്വത്തുക്കളുമാണ് പിടിച്ചെടുത്തത്. ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ച, ഡല്‍ഹിയിൽ പുതിയ മദ്യനയം നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി അഴിമതി നടത്തിയെന്ന കേസിലാണ് എഎപി നേതാവായ മനീഷ് സിസോദിയ ആദ്യം അറസ്‌റ്റിലാകുന്നത്. 2023 ഫെബ്രുവരി 26നാണ് മനീഷ് സിസോദിയയുടെ അറസ്‌റ്റ് സിബിഐ രേഖപ്പെടുത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.