ന്യൂഡൽഹി: ഇന്ത്യൻ അതിർത്തിയിൽ പ്രവേശിച്ച 12കാരനെ ബംഗ്ലാദേശ് സൈന്യത്തിന് കൈമാറി ബിഎസ്‌എഫ്. ബംഗ്ലാദേശ് സ്വദേശിയായ ജമാൽ അഭിക് എന്ന കുട്ടിയാണ് അബദ്ധത്തിൽ അതിർത്തിയിൽ പ്രവേശിച്ചത്. ഡോക്കി പ്രദേശത്ത് അലഞ്ഞുതിരിയുന്ന കുട്ടിയെ കണ്ട പ്രദേശവാസികൾ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
ALSO READ: മുംബൈയിൽ കെട്ടിടം തകർന്ന സംഭവം; 5 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് സർക്കാർ
ചോദ്യം ചെയ്യലിൽ കുട്ടി അബദ്ധത്തിൽ അതിർത്തിയിൽ പ്രവേശിച്ചതാണെന്ന് കണ്ടെത്തിയ പൊലീസ് കുട്ടിയെ അതിർത്തി സുരക്ഷാ സേനയ്‌ക്ക് കൈമാറി. തുടർന്ന് ഡോക്കി അതിർത്തിയിൽ വച്ച് ബിഎസ്‌എഫ് സുരക്ഷിതമായി ബംഗ്ലാദേശ് സൈന്യത്തിന് കുട്ടിയെ കൈമാറുകയായിരുന്നു.