ധാക്ക: വര്‍ഗീയ അക്രമം നടത്തുന്നവര്‍ക്കെതിരെ കര്‍ശന മുന്നറിയിപ്പുമായി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ഹിന്ദു ക്ഷേത്രങ്ങള്‍ക്കും കുമിലയിലെ ദുർഗ പൂജാ വേദികൾക്കും നേര അക്രമം നടത്തുന്നവര്‍ ആരായാലും നടപടി എടുക്കുമെന്നാണ് മുന്നറയിപ്പ്.
കുമിലയില്‍ കഴിഞ്ഞ ദിവസം നടന്ന അക്രമ സംഭവങ്ങളെ കുറിച്ച് സമഗ്രമായി അന്വേഷിക്കും. അക്രമികളില്‍ ആരേയും രക്ഷപെടാന്‍ അനുവദിക്കില്ലെന്നും ഷെയ്ഖ് ഹസീന കൂട്ടിച്ചേര്‍ത്തു. അവര്‍ ഏത് മതത്തില്‍ പെട്ടവരാണെന്ന് നോക്കി ആവില്ല നടപടിയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ദുർഗാപൂജയോടനുബന്ധിച്ച് ധാക്കയിലെ ധാകേശ്വരി ദേശീയ ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ വിശ്വാസികള്‍ക്ക് ആശംസകള്‍ നേരുന്നതിനിടെയായിരുന്നു പ്രധാന മന്ത്രിയുടെ പ്രതികരണം. കുമിലയിലെ ക്ഷേത്രങ്ങൾ തകർക്കുന്ന സംഭവം നിർഭാഗ്യകരമാണെന്നും മന്ത്രി പറഞ്ഞു. ഇത്തരക്കാര്‍ക്ക് വിശ്വാസമോ പ്രത്യയശാസ്ത്രമൊ ഇല്ലെന്നും അവർ കൂട്ടിച്ചേര്‍ത്തു.
കുറ്റവാളികളെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കും
സാങ്കേതിക വിദ്യയുടെ കാലത്താണ് നാം ജീവിക്കുന്നത് എന്ന് അക്രമികള്‍ ഓര്‍മിക്കണം. അക്രമികളെ കുറിച്ചുള്ള തെളിവുകള്‍ കണ്ടെത്തി കഴിഞ്ഞിട്ടുണ്ട്. ഇത്തരക്കാര്‍ ശിക്ഷിക്കപ്പെടുമെന്നും ഹസീന കൂട്ടിച്ചേര്‍ത്തു. ഇത്തരം പ്രവര്‍ത്തികള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ മാതൃകാപരമായി ശിക്ഷയാണ് നല്‍കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇത്തരം പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം. ജാതി മതം എന്നിവ നോക്കാതെ എല്ലാ ആഘോഷങ്ങളും ജനങ്ങള്‍ ഒരുമിച്ച് ആഘോഷിക്കണമെന്നും ഹസീന ജനങ്ങളോട് അഭ്യര്‍ഥിച്ചു.
മതം വ്യക്തികള്‍ക്ക് ഉള്ളതാണ്, ആഘോഷങ്ങല്‍ എല്ലാവര്‍ക്കും ഉള്ളതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യം പുരോഗിതിയിലേക്ക് നീങ്ങുന്ന കാലത്ത് കുമില പോലുള്ള സംഭവങ്ങള്‍ ഉണ്ടാകുന്നത്. ഇത് രാജ്യത്തിന്‍റെ പുരോഗിതിയെ തകര്‍ക്കും.
വിശുദ്ധ ഖുര്‍ആന്‍ അപമാനിക്കപ്പെട്ടെന്ന് വ്യാജ വാര്‍ത്ത പരന്നത് സംഘര്‍ഷത്തിലേക്ക് നയിച്ചു
ബുധനാഴ്ചയാണ് കുമിലയില്‍ പ്രശ്നങ്ങള്‍ ഉണ്ടായത്. നാനുവർ ദിഗിയുടെ തീരത്തുള്ള ഒരു ദുർഗാ പൂജാ വേദിയിൽ വിശുദ്ധ ഖുർആൻ അപമാനിക്കപ്പെട്ടതായി സാമൂഹ്യ മാധ്യമങ്ങൾ വഴി വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിനെതിരെ ചിലര്‍ രംഗത്ത് എത്തിയത് കാര്യങ്ങള്‍ സംഘര്‍ഷത്തിലേക്ക് നീങ്ങാന്‍ കാരണമായി.
ഇതോടെ അക്രമം പൂജ കേന്ദ്രത്തിലേക്കും വ്യാപിക്കുകയായിരുന്നു. സംഘര്‍ഷം തടയാനെത്തിയെ പൊലീസിന് നേരേയും അക്രമമുണ്ടായിരുന്നു. സംഘര്‍ഷ വാര്‍ത്ത പരന്നതോടെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം സംഭവങ്ങല്‍ അരങ്ങേറുകയായിരുന്നു.
ഇതോടെ പ്രശ്ന ബാധിത ജില്ലകളില്‍ കൂടുതല്‍ സൈനികരെ വിന്യസിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ചന്ദ്പൂരിൽ നടന്ന ഏറ്റുമുട്ടലിൽ നിരവധി പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. സംഭവത്തില്‍ നൂറ് കണക്കിന് പേര്‍ക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
Also Read: 'ആര്,എന്ത്,ഏത് എന്നെല്ലാം പരിശോധിക്കേണ്ടി വരും'; സഭാപരാമര്‍ശത്തില്‍ ഉറച്ച് മന്ത്രി മുഹമ്മദ് റിയാസ്