ന്യൂഡൽഹി: ജനുവരി 26ന് നടക്കുന്ന 72-ാമത് റിപ്പബ്ലിക് ദിന പരേഡിൽ ബംഗ്ലാദേശ് കരസേന പ്രതിനിധി സംഘം പങ്കെടുക്കും. 1971 ലെ ഇന്ത്യ-പാക് യുദ്ധത്തിൽ ഇന്ത്യൻ വിജയത്തിൻ്റെ അമ്പതാം വർഷം കൂടിയാണ് 2021. റിപ്പബ്ലിക് ദിന പരേഡ് കർശന കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും നടക്കുക.
1971ലെ യുദ്ധത്തിൽ തോൽവി ഏറ്റുവാങ്ങി അന്നത്തെ പാകിസ്ഥാൻ കരസേനാ മേധാവി ജനറൽ അമീർ അബ്‌ദുള്ള ഖാൻ നിയാസിയും 93,000 സൈനികരും സഖ്യസേനക്ക് മുന്നിൽ കീഴടങ്ങിയിരുന്നു.