ബെംഗളൂരു: കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ ഞായറാഴ്‌ച മുതൽ പ്രവർത്തനം പുന:രാരംഭിച്ചതായി കോർപ്പറേഷൻ അറിയിച്ചു. നഗരത്തിലെ പ്രധാന റൂട്ടുകളിൽ 2000 സര്‍വീസുകള്‍ നടത്താനാണ് തീരുമാനം.
കെമ്പെഗൗഡ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്ന് കെമ്പെഗൗഡ ബസ് സ്റ്റേഷനിലേക്കും ഇലക്ട്രോണിക് സിറ്റിയിലേക്കും വായുവജ്ര സര്‍വീസുകള്‍ (17 ബസുകൾ, 117 ട്രിപ്പുകൾ) നടത്തുമെന്നും കോര്‍പ്പറേഷന്‍ അറിയിച്ചു.
Also read: ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച കച്ചവർക്കാർക്ക് എതിരെ പൊലീസ് നടപടി
നിയന്ത്രണങ്ങള്‍ ഇങ്ങനെ
രാവിലെ ആറ് മണി മുതല്‍ രാത്രി ഏഴ് മണി വരെയാണ് പ്രവര്‍ത്തന സമയം. എല്ലാ ജീവനക്കാര്‍ക്കും പ്രതിരോധ കുത്തിവയ്പ്പ് നിർബന്ധമാക്കിയിട്ടുണ്ട്. ബസുകളിൽ യാത്ര ചെയ്യുന്നവരുടെ എണ്ണം 50 ശതമാനമായി പരിമിതപ്പെടുത്തി.
സീറ്റുകൾ ഉണ്ടെങ്കിൽ മാത്രമേ യാത്രക്കാർക്ക് ബസിൽ കയറാൻ അനുവാദമുള്ളൂ. ഫെയ്‌സ് മാസ്‌ക് ഇല്ലാത്ത യാത്രക്കാരെ അനുവദിക്കില്ല. ബസുകളിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും യാത്രക്കാർ സാമൂഹിക അകലം പാലിക്കണമെന്നും നിര്‍ദേശമുണ്ട്.
യാത്രക്കാരുടെ എണ്ണം കണക്കാക്കി സേവനങ്ങൾ വർധിപ്പിക്കാനാണ് നിലവിലെ തീരുമാനം. ഏപ്രിലിലെ പ്രതിമാസ പാസിന്‍റെ കാലാവധി ജൂലൈ എട്ട് വരെ നീട്ടിയിട്ടുണ്ട്. എല്ലാ ബസുകളിലും ഡിജിറ്റൽ ടിക്കറ്റിംഗ് (ക്യുആർ കോഡ് അധിഷ്ഠിത) സംവിധാനം ഏര്‍പ്പെടുത്തുമെന്നും കോര്‍പ്പറേഷന്‍ അറിയിച്ചു.
അതേസമയം, കര്‍ണാടകയില്‍ പുതുതായി 6,178 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തു. 161 മരണവും സംസ്ഥാനത്ത് സ്ഥിരീകരിച്ചിട്ടുണ്ട്. രോഗമുക്തി നേടിയവര്‍ 11,832 പേരാണ്. ജൂൺ 21 രാവിലെ 5 വരെ വാരാന്ത്യ കർഫ്യൂവും സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ട്.