ETV Bharat / bharat

Bandra Second Teaser 'മാസ് ഗെറ്റപ്പും പ്രണയവും'; 'ബാന്ദ്ര'യുടെ വരവറിയിച്ച് രണ്ടാം ടീസർ - ബാന്ദ്ര ടീസര്‍

(Dileep Don Look) ബാന്ദ്രയുടെ രണ്ടാമത്തെ ടീസര്‍ റിലീസ് ചെയ്‌തു. ബാന്ദ്രയില്‍ വ്യത്യസ്‌ത ഗെറ്റപ്പിലാണ് ദിലീപ് പ്രത്യക്ഷപ്പെടുന്നത്.

Bandra Second Teaser Released  Bandra Second Teaser  Bandra Teaser  Dileep and Tamannah Bhatia  Dileep  Tamannah Bhatia  Bandra  ഡോണ്‍ ആയി മാസ്‌ ഗെറ്റപ്പില്‍ ദിലീപ്  മാസ്‌ ഗെറ്റപ്പില്‍ ദിലീപ്  ദിലീപ്  ബാന്ദ്ര ടീസര്‍  Dileep Don Look
Bandra Second Teaser
author img

By ETV Bharat Kerala Team

Published : Oct 18, 2023, 1:31 PM IST

മാസ് ഗെറ്റപ്പില്‍ ജനപ്രിയ നായകന്‍ ദിലീപ് (Dileep). ദിലീപ് നായകനായി എത്തുന്ന 'ബാന്ദ്ര'യുടെ (Bandra) രണ്ടാമത്തെ ടീസര്‍ നിര്‍മാതാക്കള്‍ പുറത്തുവിട്ടു (Bandra Second Teaser). ദീലിന്‍റെ മാസ്‌ ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമാണ് 1.48 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍.

  • " class="align-text-top noRightClick twitterSection" data="">

ആക്ഷന്‍ രംഗങ്ങള്‍ക്കിടെ തമന്ന ഭാട്ടിയയുടെ (Tamannah Bhatia) കഥാപാത്രത്തിനൊപ്പമുള്ള ദിലീപിന്‍റെ കഥാപാത്രത്തിന്‍റെ പ്രണയ നിമിഷങ്ങളും ടീസറിലുണ്ട്. മംമ്‌തയും ടീസറില്‍ മുഖം കാണിക്കുന്നുണ്ട്. 'ബോംബെ മാത്രമല്ല, ഇന്ത്യയിലെ പല സ്ഥലങ്ങളും എനിക്കറിയാം' -എന്ന ദിലീപിന്‍റെ ഡയലോഗു കൂടിയാണ് ടീസര്‍ അവസാനിക്കുന്നത്.

ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കി കൊണ്ട് ഒരു സസ്‌പെന്‍സ്‌ ത്രില്ലര്‍ വിഭാഗത്തിലായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അരുണ്‍ ഗോപിയാണ് സിനിമയുടെ സംവിധാനം. പൊളിറ്റിക്കല്‍ ത്രില്ലര്‍ 'രാമലീല'യ്‌ക്ക് (2017) ശേഷം ദിലീപും അരുണ്‍ ഗോപിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'ബാന്ദ്ര'. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിച്ചെത്തുന്നത്. നവംബറിലാകും 'ബാന്ദ്ര'യുടെ റിലീസ്.

Also Read: Bandra Movie New Poster ദിലീപിനൊപ്പം തമന്ന; ബാന്ദ്രയുടെ പുതിയ പോസ്‌റ്ററുമായി താരം

അലന്‍ അലക്‌സാണ്ടര്‍ ഡൊമിനിക് എന്ന കഥാപാത്രത്തെയാണ് (Dileep as Alan Alexander Dominic) ചിത്രത്തില്‍ ദിലീപ് അവതരിപ്പിക്കുന്നത്. തീര്‍ത്തും വ്യത്യസ്‌തമായ ഗെറ്റപ്പില്‍ ഒരു ഗ്യാങ്‌സ്‌റ്ററായാണ് 'ബാന്ദ്ര'യില്‍ ദിലീപ് പ്രത്യക്ഷപ്പെടുന്നത്. 'ബാന്ദ്ര'യിലെ ദിലീപിന്‍റെ ലുക്ക് ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടിയിരുന്നു.

പാന്‍ ഇന്ത്യന്‍ റിലീസായാണ് ദിലീപിന്‍റെ കരിയറിലെ 147-ാത് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. തെന്നിന്ത്യന്‍ താര സുന്ദരി തമന്നയ്‌ക്കൊപ്പമുള്ള ദിലീപിന്‍റെ ആദ്യ ചിത്രം കൂടിയാണിത്. തമന്ന ഇതാദ്യമായി മലയാളത്തിലേയ്‌ക്ക് എത്തുന്നു എന്നതും ബാന്ദ്രയുടെ പ്രത്യേകതകളില്‍ ഒന്നാണ്.

ബോളിവുഡ് താരം ദിനോ മോറിയ, തെന്നിന്ത്യന്‍ താരം ശരത് കുമാര്‍ എന്നിവരും സുപ്രധാന വേഷങ്ങളിലും എത്തുന്നുണ്ട്. സിദ്ദിഖ്, ഗണേഷ് കുമാർ, കലാഭവൻ ഷാജോണ്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഹൈദരാബാദ്‌, അഹമ്മദാബാദ്, രാജ്കോട്ട്, ജയ്‌പൂർ, മുംബൈ, സിദ്ധാപൂർ, ഘോണ്ടൽ എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം.

Also Read: Dileep Tamanna Bhatia movie Bandra അലന്‍ അലക്‌സാണ്ടര്‍ ഡൊമിനിക് വരുന്നു; ദിലീപ് തമന്ന ചിത്രം ബാന്ദ്ര നവംബറില്‍ എത്തും

പ്രഖ്യാപനം മുതല്‍ മാധ്യമ ശ്രദ്ധ നേടിയ സിനിമയുടെ പോസ്‌റ്ററുകളും ടീസറും മറ്റും ആരാധകര്‍ ഏറ്റെടുത്തിരുന്നു. അജിത് വിനായക ഫിലിംസിന്‍റെ ബാനറിൽ വിനായക അജിത് ആണ് സിനിമയുടെ നിര്‍മാണം. ഉദയകൃഷ്‌ണയുടേതാണ് തിരക്കഥ. ഷാജി കുമാര്‍ ഛായാഗ്രഹണവും വിവേക് ഹര്‍ഷന്‍ എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു. സാം സിഎസ് ആണ് ബാന്ദ്രയ്‌ക്ക് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്.

അൻബറിവ്, മാഫിയ ശശി, ഫിനിക്‌സ്‌ പ്രഭുർ എന്നുവര്‍ ചേര്‍ന്നാണ് ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രധാന്യമുള്ള സിനിമയുടെ ആക്ഷൻ കൊറിയോഗ്രാഫർമാർ. ഡാൻസ് കൊറിയോഗ്രാഫേഴ്‌സ്‌ - പ്രസന്ന മാസ്‌റ്റർ, ദിനേശ് മാസ്‌റ്റർ, കലാസംവിധാനം - സുബാഷ് കരുണ്‍, വസ്‌ത്രാലങ്കാരം - പ്രവീണ്‍ വര്‍മ്മ, സൗണ്ട് ഡിസൈന്‍ - രംഗനാഥ് രവി, പ്രൊഡക്ഷന്‍ ഡിസൈനര്‍ - ദീപക് പരമേശ്വരൻ, പിആർഒ - ശബരി എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.

Also Read: Bandra Movie| കിടു ലുക്കില്‍ അലന്‍ അലക്‌സാണ്ടര്‍ ഡൊമിനിക്; ബാന്ദ്രയിലെ ദിലീപിന്‍റെ പുതിയ ലുക്ക് വൈറല്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.