ഹരിദ്വാർ : മെയ് 3 ന് ആരംഭിക്കുന്ന ഉത്തരാഖണ്ഡ് ചാർധാം യാത്രയിൽ അഹിന്ദുക്കളുടെ പ്രവേശനം നിരോധിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് നേതാവി സാധ്വി പ്രാചി. ക്രിസ്ത്യാനികളുടെയും മുസ്ലിങ്ങളുടെയും ആരാധനാലയങ്ങളിൽ ഹിന്ദുക്കൾക്ക് പ്രവേശനമില്ല. അതിനാൽ അഹിന്ദുക്കളായവരെ ഹിന്ദുക്കളുടെ ആരാധനാലയങ്ങളിലും പ്രവേശിപ്പിക്കരുത്.
ഉത്തരാഖണ്ഡിലെ ചാർധാമിലും അഹിന്ദുക്കളുടെ പ്രവേശനം സർക്കാരും ഭരണകൂടവും നിരോധിക്കണമെന്നും സാധ്വി ആവശ്യപ്പെട്ടു. ഉത്തർപ്രദേശ് സർക്കാർ ഹിന്ദുത്വത്തിനായി പ്രവർത്തിക്കുന്ന രീതിയെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും സാധ്വി പ്രശംസിച്ചു. ഉത്തർപ്രദേശ് മാതൃക പിന്തുടർന്ന് ഉത്തരാഖണ്ഡിലെ ധാമി സർക്കാരും ഹിന്ദുത്വ പ്രചരണത്തിനായി പ്രവർത്തിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.