ETV Bharat / bharat

നടുറോഡില്‍ ദമ്പതികളെ കയ്യേറ്റം ചെയ്‌തു; ബജ്‌റംഗ്‌ദള്‍ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍ - Bajrang Dal workers are in police custody

മംഗളൂരുവിലെ ഹോട്ടലില്‍ രാത്രി ഭക്ഷണം കഴിക്കാനെത്തിയ ദമ്പതികളെ കയ്യേറ്റം ചെയ്‌ത ബജ്‌റംഗ്‌ദള്‍ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Bhajarangadal activists try to assault youth  police have arrested four Bajrang Dal activists  Bajrang Dal activists tried to assault a couple  بجرنگ دل کے کارکنوں نے ایک جوڑے پر حملہ کیا  برادریوں سے تعلق رکھنے والے ایک جوڑے پر حملہ  منگلورو میں جوڑے پر حملہ کیا  നടുറോഡില്‍ ദമ്പതികളെ കൈയേറ്റം ചെയ്‌തു  ബജ്‌റംഗ്‌ദള്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍  ബജ്‌റംഗ്‌ദള്‍  പൊലീസ്  മംഗളൂരു വാര്‍ത്തകള്‍  മംഗളൂരു പുതിയ വാര്‍ത്തകള്‍
മംഗളൂരുവില്‍ ബജ്‌റംഗ്‌ദള്‍ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍
author img

By

Published : Dec 12, 2022, 12:28 PM IST

മംഗളൂരു: കൊട്ടാര ചൗക്കില്‍ രാത്രിയില്‍ ദമ്പതികളെ കയ്യേറ്റം ചെയ്‌ത ബജ്റംഗ്‌ദൾ പ്രവർത്തകരെ പിടികൂടി പൊലീസ്. നഗരത്തിലെ ഹോട്ടലിലെത്തി ഭക്ഷണം കഴിച്ച് മടങ്ങുമ്പോഴാണ് സംഘത്തിന്‍റെ സദാചാര പൊലീസ് ചമഞ്ഞുള്ള മര്‍ദനം. ശനിയാഴ്‌ച രാത്രിയാണ് സംഭവം.

മിശ്ര വിവാഹിതരായ ദമ്പതികളെ സംഘം ചോദ്യം ചെയ്യുകയും തുടര്‍ന്ന് കയ്യേറ്റം ചെയ്യുകയുമായിരുന്നു. എന്നാല്‍ തങ്ങള്‍ ഭാര്യാഭര്‍ത്താക്കന്മാരാണെന്നും ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയതാണെന്നും പറഞ്ഞെങ്കിലും സംഘം വിശ്വസിച്ചില്ല. കയ്യേറ്റം ചെയ്യുന്നതിനിടെ സ്ഥലത്തെത്തിയ ഉര്‍വ പൊലീസ് യുവാക്കളെ കസ്റ്റഡിയിലെടുത്ത് ദമ്പതികളെ പറഞ്ഞ് വിട്ടു.

നഗരത്തില്‍ സദാചാര പൊലീസ് ചമഞ്ഞുള്ള മര്‍ദനങ്ങള്‍ വര്‍ധിച്ച് വരികയാണെന്നും കഴിഞ്ഞ ഒരാഴ്‌ചക്കിടെ ഇത്തരത്തില്‍ മൂന്ന് കേസുകളാണ് രജിസ്റ്റര്‍ ചെയ്‌തതെന്നും പൊലീസ് പറഞ്ഞു. ഡിസംബര്‍ ആറിന് നഗരത്തിലെ ജ്വല്ലറിയിലെ ജീവനക്കാരിയെ കയ്യേറ്റം ചെയ്‌ത സംഭവത്തില്‍ നാല് ബജ്‌റംഗ്‌ദള്‍ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ഷിബിൻ, ഗണേഷ്, പ്രകാശ്, ചേതൻ എന്നിവരാണ് അറസ്റ്റിലായത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.