ETV Bharat / bharat

കാന്‍സര്‍ രോഗികള്‍ക്ക് മുടി ദാനം ചെയ്‌ത് മംഗളൂരുവിലെ കുഞ്ഞുമിടുക്കി; അഭിനന്ദനപ്രവാഹം

മംഗളൂരു മാറോളി സ്വദേശികളായ ദമ്പതികളുടെ രണ്ടുവയസും നാല് മാസവും പ്രായമുള്ള ആദ്യ കുലാലെന്നെ പെണ്‍കുഞ്ഞാണ് മുടി ദാനം ചെയ്‌ത് വലിയ മാതൃകയായിരിക്കുന്നത്

author img

By

Published : Oct 23, 2022, 4:41 PM IST

baby girl donates hair to cancer patients  Mangalore  മുടി ദാനം ചെയ്‌ത് കൊച്ചുമിടുക്കി  കാന്‍സര്‍ രോഗികള്‍ക്ക് മുടി ദാനം  കര്‍ണാടകയിലെ മാറോളി സ്വദേശി  മംഗളൂരു മാറോളി  മംഗളൂരു സൗത്ത് എംഎൽഎ വേദവ്യാസ കാമത്ത്  Mangaluru South MLA Vedvyasa Kamath
കാന്‍സര്‍ രോഗികള്‍ക്ക് മുടി ദാനം ചെയ്‌ത് കൊച്ചുമിടുക്കി; അഭിനന്ദനപ്രവാഹം

മംഗളൂരു: കാൻസർ രോഗികൾക്ക് മുടി ദാനം ചെയ്യുന്നവരെക്കുറിച്ച് ധാരാളം വാര്‍ത്തകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. അക്കൂട്ടത്തില്‍ വലിയ മാതൃകയായിരിക്കുകയാണ് കര്‍ണാടകയിലെ ഒരു കൊച്ചുമിടുക്കി. മംഗളൂരു മാറോളിയിലെ സുമലത, ഭരത് കുലാലി ദമ്പതികളുടെ രണ്ടുവയസും നാല് മാസവും പ്രായമുള്ള ആദ്യ കുലാലെന്നെ പെണ്‍കുഞ്ഞാണ് വിഗ് നിർമാണത്തിനായി മുടി ദാനം ചെയ്‌തിരിക്കുന്നത്.

വലിയ പ്രശംസയാണ് കുഞ്ഞിന് ലഭിക്കുന്നത്. നിരവധി കുട്ടികള്‍ക്ക് അനുദിനം കാൻസർ റിപ്പോര്‍ട്ടുചെയ്യുന്ന സാഹചര്യത്തിലാണ് കുഞ്ഞിന്‍റെ മുടി ദാനം ചെയ്യാന്‍ മാതാപിതാക്കള്‍ തീരുമാനിച്ചത്. മംഗളൂരു സൗത്ത് എംഎൽഎ വേദവ്യാസ കാമത്ത് തന്‍റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ആദ്യ കുലാലയെ അഭിനന്ദിച്ചു.

കുഞ്ഞുപ്രായത്തില്‍ തന്നെ തന്‍റെ മുടി കാൻസർ രോഗികൾക്ക് ദാനം ചെയ്‌ത ആദ്യയുടെ പ്രവൃത്തി സമൂഹത്തിന് വലിയ മാതൃകയാണ്. ഇത് നിരവധി പേർക്ക് പ്രചോദനമാവും. സുമലതയും ഭരത് കുലാലും ശരിയായ പാതയിലാണ് കുഞ്ഞിനെ വളര്‍ത്തുന്നത്. അവൾ വലുതായി ഇതേക്കുറിച്ച് അറിയുമ്പോള്‍ സന്തോഷിക്കുമെന്നും എംഎല്‍എ ഫേസ്‌ബുക്കില്‍ കുറിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.