മുംബൈ : സ്‌ത്രീകളുടെ വസ്ത്രധാരണം സംബന്ധിച്ച വിവാദ പരാമർശത്തിൽ മാപ്പുപറഞ്ഞ് ബാബ രാംദേവ്. മഹാരാഷ്‌ട്ര വനിത കമ്മിഷൻ പുറപ്പെടുവിച്ച നോട്ടിസിൽ പറയുന്ന കുറ്റം താൻ ചെയ്‌തിട്ടില്ലെങ്കിലും പരാമർശം സ്‌ത്രീകളെ വേദനിപ്പിക്കുകയോ അപമാനിക്കുകയോ ചെയ്‌തെങ്കിൽ മാപ്പ് ചോദിക്കുന്നു എന്ന് കമ്മിഷന് നൽകിയ ക്ഷമാപണ കത്തിൽ അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്‌ച താനെയിൽ നടന്ന യോഗ ക്യാമ്പിലാണ് സ്‌ത്രീകളുടെ വസ്‌ത്രധാരണത്തെ കുറിച്ച് ബാബ രാംദേവ് മോശം പരാമർശം നടത്തിയത്.
സ്‌ത്രീകൾ വസ്‌ത്രം ധരിച്ചില്ലെങ്കിലും അവർ സുന്ദരികളാണെന്ന പ്രസ്‌താവനയാണ് വിവാദത്തിന് കാരണമായത്. സ്ത്രീകളെ വെറും ശരീരമായി മാത്രം കാണുന്ന മനോഭാവമാണ് അദ്ദേഹത്തിന്‍റെ വാക്കുകളിലൂടെ പുറത്തുവന്നതെന്ന് വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. മാപ്പുപറഞ്ഞ് പരാമര്‍ശം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മഹാരാഷ്‌ട്ര വനിത കമ്മിഷൻ ബാബ രാംദേവിന് നോട്ടിസ് നൽകിയിരുന്നു. തുടർന്നാണ് ഖേദ പ്രകടനം.
-
बाबा रामदेव उर्फ राम किसन यादव यांनी ठाणे येथील एका सार्वजानिक कार्यक्रमात महिलांसंबंधी अत्यंत खालच्या पातळीवर जाऊन विधान केले होते. या वक्तव्याची राज्य महिला आयोगाने गंभीर दखल घेत बाबा रामदेव उर्फ राम किसन यादव यांना याबाबतीत आपला खुलासा दोन दिवसाच्या आत सादर करण्यासाठी नोटिस१/२ pic.twitter.com/umI27luSK7
— Rupali Chakankar (@ChakankarSpeaks) November 28, 2022 " class="align-text-top noRightClick twitterSection" data="
">बाबा रामदेव उर्फ राम किसन यादव यांनी ठाणे येथील एका सार्वजानिक कार्यक्रमात महिलांसंबंधी अत्यंत खालच्या पातळीवर जाऊन विधान केले होते. या वक्तव्याची राज्य महिला आयोगाने गंभीर दखल घेत बाबा रामदेव उर्फ राम किसन यादव यांना याबाबतीत आपला खुलासा दोन दिवसाच्या आत सादर करण्यासाठी नोटिस१/२ pic.twitter.com/umI27luSK7
— Rupali Chakankar (@ChakankarSpeaks) November 28, 2022बाबा रामदेव उर्फ राम किसन यादव यांनी ठाणे येथील एका सार्वजानिक कार्यक्रमात महिलांसंबंधी अत्यंत खालच्या पातळीवर जाऊन विधान केले होते. या वक्तव्याची राज्य महिला आयोगाने गंभीर दखल घेत बाबा रामदेव उर्फ राम किसन यादव यांना याबाबतीत आपला खुलासा दोन दिवसाच्या आत सादर करण्यासाठी नोटिस१/२ pic.twitter.com/umI27luSK7
— Rupali Chakankar (@ChakankarSpeaks) November 28, 2022
ALSO READ: 'വസ്‌ത്രം ധരിച്ചില്ലെങ്കിലും സ്ത്രീകള്‍ സുന്ദരികള്‍' ; ബാബ രാംദേവിന്‍റെ പരാമര്‍ശം വിവാദത്തില്‍
സ്‌ത്രീകളെ മഹത്വവത്‌കരിക്കാനും സ്‌ത്രീ ശാക്തീകരണം പ്രോത്സാഹിപ്പിക്കാനും മാത്രമാണ് താൻ ശ്രമിച്ചതെന്നാണ് വിശദീകരണത്തില്‍ അദ്ദേഹത്തിന്‍റെ അവകാശവാദം. മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ടിഎംസി എംപി മഹുവ മൊയ്‌ത്ര എന്നിവരടക്കമുള്ളവരും ഡൽഹി വനിത കമ്മിഷനും ബാബ രാംദേവിനെ കടന്നാക്രമിച്ച് രംഗത്തെത്തിയിരുന്നു.