ETV Bharat / bharat

'പൂജയ്‌ക്കാ'യി ഇനിയും കാത്തിരിക്കണം, ആയുഷ്‌മാൻ ഖുറാനയുടെ 'ഡ്രീം ഗേൾ 2' ഓഗസ്‌റ്റില്‍ ; മാറ്റം ജവാനും ആദിപുരുഷും കാരണം? - ഡ്രീം ഗേൾ 2 റിലീസ്

ജൂലൈ ഏഴിന് ബിഗ് സ്‌ക്രീനുകളിൽ എത്തുമെന്ന് നേരത്തെ നിശ്ചയിച്ചിരുന്ന 'ഡ്രീം ഗേൾ 2'ന്‍റെ റിലീസ് ഇപ്പോൾ ഓഗസ്‌റ്റ് അവസാന വാരത്തിലേക്ക് മാറ്റിയിരിക്കുകയാണ്.

Dream Girl 2 release date pushed  Dream Girl 2 new release date  Dream Girl 2 release clash  Dream Girl 2 release clash with jawan  Dream Girl 2 release clash with Adipurush  Ayushmann Khurrana latest news  Ananya panday latest news  Dream Girl 2 release  Dream Girl 2  Dream Girl  ആയുഷ്‌മാൻ ഖുറാനയുടെ ഡ്രീം ഗേൾ 2  ആയുഷ്‌മാൻ ഖുറാന  ഡ്രീം ഗേൾ 2  ഡ്രീം ഗേൾ  ആയുഷ്‌മാൻ ഖുറാനയുടെ ഡ്രീം ഗേൾ 2 ഓഗസ്‌റ്റിലേക്ക്  ഈ മാറ്റം ഷാരൂഖിന്‍റെ ജവാന്‍ കാരണം  ഷാരൂഖിന്‍റെ ജവാന്‍  ആയുഷ്‌മാന്‍ ഖുറാന  അനന്യ പാണ്ഡെ  ആയുഷ്‌മാന്‍ ഖുറാനയും അനന്യ പാണ്ഡെയും  ഡ്രീം ഗേൾ 2 റിലീസ്  ജവാനും ആദിപുരുഷും
ആയുഷ്‌മാൻ ഖുറാനയുടെ ഡ്രീം ഗേൾ 2 ഓഗസ്‌റ്റിലേക്ക്
author img

By

Published : Apr 24, 2023, 2:28 PM IST

ആയുഷ്‌മാന്‍ ഖുറാനയും അനന്യ പാണ്ഡെയും കേന്ദ്രകഥാപാത്രങ്ങളില്‍ എത്തുന്ന റൊമാന്‍റിക് കോമഡി ചിത്രമാണ് 'ഡ്രീം ഗേൾ 2'. സിനിമയുടെ റിലീസ് ഓഗസ്‌റ്റിലേക്ക് മാറ്റിയതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇന്നാണ് 'ഡ്രീം ഗേൾ 2'ന്‍റെ പുതിയ റിലീസ് തീയതി നിർമാതാക്കൾ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ജൂലൈ ഏഴിന് ബിഗ് സ്‌ക്രീനുകളിൽ എത്തുമെന്ന് നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും ഒരു മാസത്തിന് ശേഷമാണ് ചിത്രം തിയേറ്ററുകളിൽ എത്തുക.

പുതിയെ അപ്‌ഡേറ്റ് പ്രകാരം ഓഗസ്‌റ്റ് 25നാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. ഏക്താ കപൂറിന്‍റെ ഫിലിം പ്രൊഡക്ഷൻ ബാനറായ ബാലാജി മോഷൻ പിക്‌ചേഴ്‌സാണ് ഡ്രീം ഗേൾ 2ന്‍റെ നിർമാണം. ഡ്രീം ഗേൾ 2ന്‍റെ പുതിയ റിലീസ് തീയതി ബാനറിന്‍റെ സോഷ്യൽ മീഡിയ പേജുകളില്‍ പങ്കുവയ്‌ക്കുകയായിരുന്നു. 'ഡ്രീം ഗേൾ ഓഗസ്‌റ്റ് 25ന് വരും. 'പൂജയുടെ ചുംബനം' ഓഗസ്‌റ്റ് 25ന്. ഡ്രീം ഗേൾ 2, ഓഗസ്റ്റ് 25ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും' -ബാലാജി മോഷന്‍ പിക്‌ചേഴ്‌സ് കുറിച്ചു.

ആയുഷ്‌മാന്‍റെ തന്നെ 2019ൽ പുറത്തിറങ്ങിയ 'ഡ്രീം ഗേളി'ന്‍റെ രണ്ടാം ഭാഗമാണ് 'ഡ്രീം ഗേൾ 2'. ആദ്യ ഭാഗം ബോക്‌സോഫിസിൽ വൻ ഹിറ്റായിരുന്നു. ആയുഷ്‌മാന്‍ ഖുറാന, അനന്യ പാണ്ഡെ എന്നിവരെ കൂടാതെ രണ്ടാം ഭാഗത്തിൽ അസ്രാനി, അന്നു കപൂർ, പരേഷ് റാവൽ, മൻജോത് സിങ്, വിജയ് റാസ് എന്നിവരും അണിനിരക്കും.

അതേസമയം ഷാരൂഖ് ഖാന്‍ ചിത്രം 'ജവാന്‍' കാരണമാണ് 'ഡ്രീം ഗേള്‍ 2'ന്‍റെ റിലീസ് തീയതി മാറ്റിവച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ജൂൺ രണ്ടിനാണ് 'ജവാന്‍' തിയേറ്ററുകളിൽ എത്തുക. ജവാനിൽ നിന്നും 'ഡ്രീം ഗേളി'നെ സംരക്ഷിക്കാനാണ് നിര്‍മാതാക്കള്‍ പുതിയ റിലീസ് പ്ലാൻ തയ്യാറാക്കിയതെന്നും പറയപ്പെടുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് നിര്‍മാതാക്കള്‍ പ്രതികരിച്ചിട്ടില്ല.

അതേസമയം 'ജവാന്‍' മാത്രമായിരുന്നില്ല 'ഡ്രീം ഗേള്‍ 2' നിര്‍മാതാക്കളുടെ മുന്നില്‍ ഉണ്ടായിരുന്നത്. പ്രഭാസും കൃതി സനോണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മിത്തോളജിക്കൽ ഡ്രാമ 'ആദിപുരുഷും' ജൂണിലാണ് തിയേറ്ററുകളില്‍ എത്തുക. ജൂൺ 16നാണ് ആദിപുരുഷിന്‍റെ തിയേറ്റര്‍ റിലീസ്. ഓഗസ്‌റ്റിലേയ്‌ക്ക് റിലീസ് നീട്ടി വച്ച് രണ്ട് പ്രധാന റിലീസ്‌ ക്ലാഷ്‌ ഒഴിവാക്കിയിരിക്കുകയാണ് ഡ്രീം ഗേള്‍ 2 നിര്‍മാതാക്കള്‍.

നേരത്തെ പുറത്തിറങ്ങിയ സിനിമയുടെ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ടീസറില്‍ പെണ്‍ വേഷത്തിലാണ് ആയുഷ്‌മാന്‍ ഖുറാന പ്രത്യക്ഷപ്പെട്ടത്. സ്‌ത്രീ വേഷം ധരിച്ച്, സ്‌ത്രീ ശബ്‌ദം അനുകരിച്ച് ഫോണില്‍ സംസാരിക്കുന്ന ആയുഷ്‌മാന്‍ ഖുറാനയെയാണ് ടീസറില്‍ കണ്ടത്.

പൂജ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ആയുഷ്‌മാന്‍ ഖുറാന അവതരിപ്പിക്കുക. അതേസമയം പൂജയുടെ പൂര്‍ണ മുഖം ടീസറില്‍ കാണിക്കുന്നില്ല. വീഡിയോയില്‍ ആയുഷ്‌മാന്‍ ഖുറാന രണ്‍ബീര്‍ കപൂറിനോട് ഫോണില്‍ സംസാരിക്കുന്നതാണ് കാണാനാവുക.

'ഹലോ, ഞാന്‍ പൂജയാണ് സംസാരിക്കുന്നത്. താങ്കള്‍ ആരാണ്?', സ്വപ്‌ന സുന്ദരി (ആയുഷ്‌മാന്‍ ഖുറാന) രണ്‍ബീറിനോട് ചോദിച്ചു. രണ്‍ബീര്‍ കപൂറിന്‍റെ 'ബച്ച്‌നാ ഏ ഹസീനോ' എന്ന ഗാന പശ്ചാത്തലത്തില്‍ 'നീ എന്‍റെ ശബ്‌ദം തിരിച്ചറിഞ്ഞില്ലേ?' -എന്നാണ് ഫോണിന്‍റെ മറുവശത്ത് നിന്നും പ്രതികരണം ഉണ്ടായത്.

'നിങ്ങള്‍ ഒന്നാന്തരം നുണയനാണ്... എനിക്ക് വിവാഹ വാഗ്‌ദാനം നല്‍കി, നീ മറ്റൊരാളെ വിവാഹം കഴിച്ചു' -ആയുഷ്‌മാന്‍ ഖുറാനയുടെ കഥാപാത്രം ഫോണിലൂടെ പറഞ്ഞു. 'എല്ലാം കിംവദന്തി ആണ്' -മറുപടിയായി മറു തലയ്‌ക്കല്‍ പറഞ്ഞു. ഇതിന് പിന്നാലെ ഒരു സ്‌ത്രീ ശബ്‌ദത്തില്‍ - 'നീ ആരോടാണ് സംസാരിക്കുന്നത് ആര്‍കെ?' സ്‌ത്രീ ശബ്‌ദത്തോട് ആരുമില്ലെന്ന് രണ്‍ബീര്‍ മറുപടിയും നല്‍കി.

'ജൂട്ടേ..മക്കാര്‍, എപ്പോഴാണ് കണ്ടുമുട്ടുന്നത്? എന്‍റെ നിറങ്ങള്‍ കാണിക്കാന്‍ ഞാന്‍ ജൂലൈ ഏഴിന് വരും. ഉറപ്പായും വരണം. കപൂര്‍ ഇല്ലെങ്കില്‍ പൂജ എങ്ങനെയിരിക്കും' -ആയുഷ്‌മാന്‍ ഖുറാനയുടെ കഥാപാത്രം പറഞ്ഞു. ഇപ്രകാരമായിരുന്നു ടീസറില്‍ കണ്ടത്. സിനിമയുടെ രസകരമായ പ്രൊമോ ആരാധകര്‍ ഏറ്റെടുത്തു. രണ്‍ബീര്‍ കപൂറിന്‍റെ 'തൂ ജൂട്ടെ മേം മക്കാര്‍' തിയേറ്ററുകളില്‍ എത്തിയ ദിനത്തിലാണ് 'ഡ്രീം ഗേള്‍ 2'ന്‍റെ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. രണ്‍ബീറിന്‍റെയും ആയുഷ്‌മാന്‍ ഖുറാനയുടെയും സിനിമകളുടെ വ്യത്യസ്‌ത രീതിയിലുള്ള പ്രൊമോഷനായിരുന്നു ഇത്.

Also Read: 'നിങ്ങള്‍ ഒന്നാന്തരം നുണയനാണ്, വിവാഹ വാഗ്‌ദാനം നല്‍കി നീ മറ്റൊരാളെ വിവാഹം കഴിച്ചു'; പെണ്‍ വേഷത്തില്‍ ആയുഷ്‌മാന്‍ ഖുറാന

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.